
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകളില്‍ നിന്ന് ഇനി ടിസിയില്ലാതെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ മാറാം.
ഇതുസംബന്ധിച്ച ഉത്തരവില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂള്‍ മാറാൻ ഇനി പ്രായവും ക്ലാസും മാത്രമാകും പരിഗണിക്കുക.
അംഗീകാരമില്ലാത്ത സ്കൂളുകളില്‍ ഒന്നു മുതല്‍ 9 വരെ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് ടിസി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തില്‍ രണ്ടു മുതല്‍ 8 വരെ ക്ലാസുകളിലും. 9,10 ക്ലാസ്സുകളില്‍ വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം ലഭ്യമാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അണ് എയ്ഡഡ് സ്കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
ജൂണ്‍ ഒന്നിനാണ് 2023-24 അധ്യയന വര്‍ഷം ആരംഭിക്കുന്നത്. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ ആരംഭിക്കാൻ വിദ്യാഭ്യാസ മന്ത്രി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. തിരുവനന്തപുരം മലയൻകീഴ് ഗവണ്മെന്റ് ബോയ്സ് എല്‍ പി എസില്‍ ആണ് സംസ്ഥാനതല ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം ഓരോ സ്കൂളുകളിലും ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പ്രാദേശിക ചടങ്ങുകള്‍ നടക്കും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]