
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലിഫ്റ്റിന്റെ വാതിലിനിടയിൽ കുടുങ്ങിയ ഒമ്പതു വയസുകാരന് ദാരുണാന്ത്യം. വെസ്റ്റ് ഡൽഹിയിലെ വികാസ്പുരിയിലാണ് അലക്കുജോലിക്കാരിയായ യുവതിയുടെ മകൻ അപകടത്തിൽപെട്ടത്. മാർച്ച് 24ന് അമ്മയെ കാണാനായി അവർ ജോലി ചെയ്യുന്ന ഫ്ലാറ്റിലെത്തിയപ്പോഴാണ് ബാലൻ ലിഫ്റ്റിനിടയിൽ അകപ്പെട്ടത്.
രാജസ്ഥാനിലെ ആൽവാർ സ്വദേശികളാണ് കുട്ടിയുടെ കുടുംബം. കഴിഞ്ഞ 25 വർഷമായി ഡൽഹിയിൽ താമസിച്ചുവരികയാണ്. ഫ്ളാറ്റിലെ വസ്ത്രങ്ങൾ ശേഖരിച്ചു കടയിൽ കൊണ്ടുവന്ന് വൃത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതാണ് ജോലി.
മൂന്നാം നിലയിൽ വസ്ത്രങ്ങൾ ശേഖരിക്കുകയായിരുന്നു മാതാവ്. ഈ സമയം കുട്ടി ലിഫ്റ്റിൽ അങ്ങോട്ട് പോവുകയായിരുന്നു. അതിനിടെയാണ് അപകടമുണ്ടാവുന്നത്.
അമ്മയെ കാണാൻ ഫ്ലാറ്റിലെത്തിയ കുട്ടി ലിഫ്റ്റിൽ കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ലിഫ്റ്റ് പൊങ്ങുകയും ലിഫ്റ്റിൽ കയറാൻ ശ്രമിച്ച കുട്ടി കുടുങ്ങുകയുമായിരുന്നു. പെട്ടെന്ന് തന്നെ കുട്ടിയെ പുറത്തെടുത്തെങ്കിലും നെഞ്ചിൽ ആഴത്തിൽ മുറിവ് പറ്റിയതിനാൽ വികാസ്മ പുരിയിലെ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ഫോറൻസിക് വിദഗ്ധരുൾപ്പടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]