
ലൈഫ് മിഷൻ കോഴ കേസ് യൂണിടെക് എംപി സന്തോഷ് ഈപ്പന് ജാമ്യം . ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം ലഭിച്ചത് .കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സന്തോഷ് ഈപ്പന്റെ അഭിഭാഷകൻ ജാമ്യഹർജി നൽകിയത് . വടക്കാഞ്ചേരിയിലെ പ്രളയബാധിതർക്കു വേണ്ടിയുള്ള ലൈഫ് മിഷൻ ഭവനപദ്ധതിക്കു യുഎഇയിലെ റെഡ് ക്രസന്റ് നൽകിയ 19 കോടി രൂപയിൽ 4.50 കോടി രൂപയുടെ കോഴ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. നിർമാണ കരാര് നേടിയ യൂണിടാക് കമ്പനിയുടെ ഉടമ കുന്നംകുളം സ്വദേശിയാണ്.
ഈ മാസം 20നാണ് സന്തോഷ് ഈപ്പനെ ഇഡി അറസ്റ്റ് ചെയ്തത്. പദ്ധതിക്കു വേണ്ടി റെഡ് ക്രസന്റ് നൽകിയ തുക നിർമാണം തുടങ്ങുന്നതിനു മുൻപുതന്നെ ബാങ്കിൽ നിന്നു പിൻവലിച്ച ഡോളറാക്കി യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അടക്കമുള്ളവർക്കു കോഴയായി നല്കിയെന്നതാണ് സന്തോഷ് ഈപ്പന് മേലുള്ള കേസ് . ചട്ടവിരുദ്ധമായ വിദേശ സംഭാവന കേന്ദ്ര സർക്കാരിനെ അറിയിക്കാതെ സ്വീകരിച്ചതിനു പിന്നിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സന്തോഷ് ഈപ്പൻ ഒന്നാം പ്രതിയാണ് .
കോഴയുടെ ഭാഗമായി സന്തോഷ് ഈപ്പൻ ഒരു ലക്ഷം രൂപയിൽ അധികം വിലയുള്ള നാലു ഫോണുകൾ വാങ്ങി സ്വപ്നയ്ക്കു നൽകിയാതായി ഇതിൽ ഒരു ഫോണാണു ശിവശങ്കറിന്റെ പക്കൽ കസ്റ്റംസ് കണ്ടെത്തിയത്. സ്വപ്ന സുരേഷ് ശിവശങ്കറിന്റെ സ്വകാര്യ ചാറ്റേർഡ് അക്കൗണ്ടന്റ് വേണുഗോപാലും ഒരുമിച്ചു തുറന്ന ബാങ്ക് ലോക്കറിൽ ഒരു കോടി രൂപ കണ്ടെത്തിയിരുന്നു ഇത് സന്തോഷ് ഈപ്പൻ കോഴയായി നൽകിയതാനിന്നാണ് ഇ ഡി യുടെ നിഗമനം .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]