
കോഴിക്കോട്> ഹിജാബ് നിരോധിച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇകെ വിഭാഗം) സുപ്രീംകോടതിയിൽ ഹർജി നൽകി. ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാരാണ് കോടതിയെ സമീപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച വിധി ഭരണഘടാവിരുദ്ധമാണെന്ന് സൂചിപ്പിച്ചാണ് ഹരജി.
മതാചാരത്തിന്റെ ഭാഗമാണ് ഹിജാബ്. പൊതുസ്ഥലങ്ങളിൽ തലയും കഴുത്തും മറയ്ക്കുക എന്നത് ഇസ്ലാംമതവിശ്വാസമാണ്. വിലക്ക് ബഹു സ്വരതക്ക് നേരെയുള്ള കടന്നുകയറ്റമാണ്. നാസി ആശയമാണിതിലടങ്ങിയിരിക്കുന്നതെന്നും അഡ്വ പി എസ് സുൽഫിക്കർ അലി മുഖേന നൽകിയ ഹരജിയിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]