
കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ ഇടിഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന്( എല്‍ഐസി) ഉണ്ടായത് 16,580 കോടി രൂപയുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പ് ഓഹരികളില്‍ വലിയ ഓഹരി പങ്കാളിത്തമുള്ള എല്‍ഐസിക്ക് ഭീമമായ നഷ്ടമുണ്ടായതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളിലായി രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് 10.73 ലക്ഷം കോടി രൂപ നഷ്ടമായി. രണ്ട് ദിവസത്തെ വിൽപന ഗ്രൂപ്പിന്റെ ഓഹരി ഉടമകളെ 4.2 ലക്ഷം കോടി രൂപ ദരിദ്രരാക്കിയതായി ബിഎസ്ഇ ഡാറ്റ കാണിക്കുന്നു. ഇന്നലെ മാത്രം അദാനി ടോട്ടൽ ഗ്യാസിൻ്റേയും അദാനി ഗ്രീൻ എനർജിയുടേയും ഓഹരി വില 20% വീതവും അദാനി ട്രാൻസ്മിഷൻ്റേത് 19.99 ശതമാനവും ഇടിഞ്ഞു. ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന ഗൗതം അദാനിയുടെ 25 ബില്യൺ ഡോളറിന്റെ സ്വകാര്യ ആസ്തി 100 ബില്യൺ ഡോളറിന് താഴെയായി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ മൂന്നാമതായിരുന്ന അദ്ദേഹത്തെ ഏഴാം സ്ഥാനത്തേക്ക് നീക്കം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അദാനി ഗ്രൂപ്പ് ചെയർമാൻ്റെ ആസ്തി ഇപ്പോൾ ഏകദേശം 7.9 ലക്ഷം കോടി രൂപയാണ്.
അദാനി ഗ്രൂപ്പ് വരുമാനം പെരുപ്പിച്ച് കാട്ടിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് വിപണിയില്‍ കനത്ത തിരിച്ചടി നേരിടുന്നത്. രണ്ട് വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ കണ്ടെത്തിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടായി നല്‍കിയിരിക്കുന്നത് എന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ വാദം. കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയതിന് വിശദീകരണം നല്കാന് 21 ചോദ്യങ്ങളും ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിന് ഒന്നിന് പോലും അദാനി ഗ്രൂപ്പിന് വ്യക്തമായ മറുപടി നല്കാന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് ട്വിറ്ററിലൂടെ ചൂണ്ടിക്കാണിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് തൊട്ടടുത്ത ദിവസങ്ങളില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ ഇടിവ് തുടരുന്നത്. എന്നാല്‍ വ്യക്തമായ മറുപടി തയാറാക്കി വരികയാണെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം.
The post ഹിൻഡൻബർഗ് റിപ്പോർട്ട്: ഓഹരി നിക്ഷേപകർക്ക് നഷ്ടമായത് 10.73 ലക്ഷം കോടി രൂപ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]