സ്വന്തം ലേഖിക പീരുമേട്: അടച്ചു പൂട്ടി കിടക്കുന്ന തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ ഉത്സവ ബത്തയില്ല. ഇടുക്കിയിലെ പീരുമേട് താലൂക്കില്‍ വര്‍ഷങ്ങളായി അടച്ചു പൂട്ടി കിടക്കുന്ന തേയിലത്തോട്ടങ്ങളിലെ രണ്ടായിരത്തോളം തൊഴിലാളികള്‍ക്കാണ് ഉത്സവ ബത്ത നഷ്ടമായത്.
കഴിഞ്ഞ ദിവസം സിഐടിയുവിൻറെ നേതൃത്വത്തില്‍ ഇതില്‍ പ്രതിഷേധിച്ച് ഡെപ്യൂട്ടി ലേബര്‍ ഓഫീസറെ ഉപരോധിച്ചു. പീരുമേട്ടിലെ വാഗമണ്‍, ബോണാമി, ചീന്തലാര്‍, ലോണ്ട്രീ എന്നീ എസ്റ്റേറ്റുകള്‍ വര്‍ഷങ്ങളായി അടഞ്ഞു കിടക്കുകയാണ്.
തോട്ടത്തിലെ തേയില കൊളുന്ത് നുള്ളി വിറ്റാണ് തൊഴിലാളികള്‍ ജീവിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വരെ ഓരോ തൊഴിലാളിക്കും ഓണത്തിന് രണ്ടായിരം രൂപ വീതം സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നതാണ്. ഇത്തവണ 1875 തൊഴിലാളികള്‍ക്കാണ് അനുകൂല്യം ലഭിക്കേണ്ടത്.
എന്നാല്‍ മൂന്നില്‍ കൂടുതല്‍ വര്‍ഷമായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് സഹായം അനുവദിക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനമാണ് തൊഴിലാളികള്‍ക്ക് വിനയായത്. The post ഇടുക്കി പീരുമേട് അടച്ചു പൂട്ടി കിടക്കുന്ന തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഇത്തവണ ഉത്സവ ബത്തയില്ല; പ്രതീക്ഷയറ്റ് രണ്ടായിരത്തോളം തൊഴിലാളികള്‍ appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

