
സ്വന്തം ലേഖകൻ
സിനിമയിലെ പ്രണയത്തില്‍ തന്റെ ഗുരു ഷീലയാണെന്ന് നടൻ മധു.മൂടുപടം സിനിമ ചെയ്യുമ്ബോള്‍ തനിക്ക് കാമറയ്ക്ക് മുന്നില്‍ പ്രണയം അഭിനയിക്കാൻ അറിയില്ലായിരുന്നു.സിനിമയില്‍ അത്ര പരിചയസമ്ബന്നത അന്ന് എനിക്ക് ഉണ്ടായിരുന്നില്ല, അവിവാഹിതനുമായിരുന്നു. കാമറയ്ക്ക് മുന്നില്‍ പ്രണയം അഭിനയിക്കാൻ പഠിപ്പിച്ചത് ഷീലയാണ്. ഷീല പറഞ്ഞു തന്നതനുസരിച്ചാണ് അന്ന് ആ രംഗങ്ങള്‍ ചെയ്തത്- മധു പറഞ്ഞു.കൂടെ അഭിനയിച്ചവരില്‍ പ്രിയപ്പെട്ട നായിക ശ്രീവിദ്യയാണ്.
എന്തും പെട്ടന്ന് ഗ്രഹിക്കാനുള്ള ഒരു പ്രത്യേക കഴിവ് അവര്‍ക്കുണ്ടായിരുന്നു. ഭാഷകളിലുള്ള പ്രാവീണ്യം ഡയലോഗ് പറയുന്നതില്‍ അവരെ സഹായിച്ചിരുന്നു. നൃത്തവും പാട്ടുമൊക്കെ വളരെ നന്നായി ശ്രീവിദ്യ കൈകാര്യം ചെയ്തിരുന്നുനെന്നും അദ്ദേഹം പറഞ്ഞു.എന്റെ 50കളില്‍ കുറച്ച് വണ്ണമുണ്ടായിരുന്നത് കൊണ്ട് അവരായിരുന്നു പതിവായി എന്റെ നായിക.എനിക്കും ശ്രീവിദ്യക്കും ഏതാണ്ട് ഒരേ ശരീരഭാഷയായിരുന്നു.ഞങ്ങള്‍ നല്ല ജോഡിയായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതുപോലെ അന്നത്തെ കാലത്ത് പ്രേം നസീര്‍-മധു, സത്യൻ-മധു എന്നൊരു കോമ്ബിനേഷൻ നിലനിന്നിരുന്നു.
താനായിരിക്കും സഹനടൻ. തങ്ങള്‍ക്കിടയില്‍ മത്സരമുണ്ടായിരുന്നില്ലെന്നും മധു പറഞ്ഞു. പ്രേം നസീര്‍ വളരെ നല്ലൊരു മനുഷ്യനാണ്. ചുറ്റുമുള്ളവരുടെ വികാരങ്ങളെ അദ്ദേഹം ഒരിക്കലും വ്രണപ്പെടുത്തില്ല. റൊമാന്റിക് ഹീറോ എന്ന നിലയില്‍ വിജയിച്ചതോടെ അദ്ദേഹത്തിന് ആ പരിവേഷമായിരുന്നു തുടര്‍ന്നും കിട്ടിയിരുന്നത്.എന്നാല്‍ അദ്ദേഹം മറ്റ് കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്.
കോളജ് സമയത്ത് ബസ്റ്റ് ആക്ടര്‍ ആയിരുന്നു അദ്ദേഹം. ഷൈലോക്ക് എന്ന വില്ലൻ കഥാപാത്രത്തെ ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. ആ ഒരൊറ്റ കഥാപാത്രം മതി അദ്ദേഹത്തിന്റെ അഭിനയിക്കാനുള്ള കഴിവു തിരിച്ചറിയാൻ. എന്നാല്‍ സത്യൻ സഹോദരനെ പോലെയാണ്. തന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നത് അദ്ദേഹമായിരുന്നുവെന്നും മധു പറഞ്ഞു.
The post ‘പ്രണയിക്കാൻ പഠിപ്പിച്ചത് ഷീലയാണ്!ഇഷ്ടം ശ്രീവിദ്യ യെ;ഞങ്ങള്‍ നല്ല ജോഡിയായിരുന്നു’;നടന് മധു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]