
തിരുവനന്തപുരം: സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥരെ പുനർവിന്യസിച്ച നടപടിയിൽ സിപിഎം ജില്ല നേതൃത്വത്തിന് അതൃപ്തി. സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയിയുടെ ഭീഷണിയെ തുടർന്നായിരുന്നു സ്ഥലം മാറ്റൽ നടപടിയുണ്ടായിരുന്നത്. ഇതോടെ പേട്ട പോലീസിനെതിരെ പുതിയ ആരോപണങ്ങളുമായി എത്തിയ ഏരിയാ കമ്മിറ്റിയെ വെട്ടിലാക്കുന്നതായിരുന്നു സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവെന്ന ആക്ഷേപം ശക്തമായി. അതേസമയം മുഖ്യമന്ത്രിയുടെ കീഴിലെ പോലീസിനെതിരായ പരസ്യ പ്രതിഷേധം അനവസരത്തിലാണെന്ന വിമർശനവും സിപിഎമ്മിൽ ശക്തമാണ്.
സിപിഎം വഞ്ചിയൂർ ഏര്യാ സെക്രട്ടറി ലെനിൻ പത്രസമ്മേളനത്തിൽ താക്കീത് മുഴക്കി പുറത്തിറങ്ങിയതും സിറ്റി പോലീസ് കമ്മീഷണർ പോലീസുകാരെ പുനർവിന്യസിച്ച് ഉത്തരവിറക്കിയതാണ് ജില്ല നേതൃത്വത്തിന്റെ അതൃപ്തിക്കു കാരണമായത്. പോലീസിനെതിരെ പുതിയ തിരക്കഥ തയ്യാറാക്കി അവതരപ്പിച്ച വഞ്ചിയൂർ ഏര്യാ കമ്മറ്റിയ്ക്കും സംഭവം നാണക്കേടായി. മണൽ മാഫിയ ബന്ധം ആരോപിക്കുമ്പോൾ എന്തുകൊണ്ട് സിപിഎമ്മോ ഡിവൈഎഫ്ഐയോ സ്ഥലം എംഎൽഎയ്ക്കോ ജില്ല കളക്ടർക്കോ ഒന്നും നേരത്തെ പരാതി നൽകിയില്ലെന്ന ചോദ്യവും പുതിയ തിരക്കഥ പൊളിക്കുന്നതാണ്.
സിപിഎം ജില്ല സെക്രട്ടറിയുൾപ്പെടെ അവസരോചിതമായി വിഷയത്തിൽ ഇടപെട്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ആഭ്യന്തര വകുപ്പിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന ജില്ല നേതൃത്വത്തിന്റെ നടപടിയിൽ സംസ്ഥന നേതൃത്വത്തിനും അതൃപ്തിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയതെന്നാണ് വിവരം. സംഭവത്തിൽ സംസ്ഥാന നേതൃത്യം ജില്ല കമ്മറ്റിയോട് വിശദീകരണം തേടാനാണ് സാധ്യത. ജില്ല കമ്മറ്റിയും വിഷയം ചർച്ച ചെയ്യും. സംഭവം നാണക്കേടായ സാഹചര്യത്തിൽ കൂടുതൽ വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്നാണ് നിലവിലെ ധാരണ.
The post സിപിഎം ജില്ല സെക്രട്ടറിയുടെ ഭീഷണിയെ തുടർന്ന് സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥരെ പുനർവിന്യസിച്ച സംഭവം; സിപിഎം ജില്ല നേതൃത്വത്തിന് അതൃപ്തി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]