സ്വന്തം ലേഖകൻ
പഴയരിക്കണ്ടം: നെഞ്ചുവേദനക്ക് ചികിത്സക്കായി ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ച രോഗി ആശുപത്രി ജീവനക്കാരുടെ അവഗണന മൂലം മരിച്ചെന്ന് ആരോപണം. ഇടുക്കി പഴയരിക്കണ്ടം സ്വദേശി മേരി പൗലോസിന്റെ മരണത്തിലാണ് കുടുംബാംഗങ്ങളുടെ ഗുരുതരമായ ആരോപണം.
നെഞ്ചു വേദനയെ തുടർന്ന് ശനിയാഴ്ചയാണ് മേരിയെ മകൾ റെജി ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ചത്. രണ്ടാം നിലയിലാണ് ഒ പി പ്രവർത്തിക്കുന്നത്. ചീട്ടെടുത്ത് നടന്ന് ഇവിടെത്തി. ഡോക്ടറെ കണ്ട് ഇസിജി എടുക്കാനായി വീണ്ടും താഴത്തെ നിലയിലെത്തി അങ്ങോട്ടുമിങ്ങോട്ടും നാലു തവണ പടികൾ കയറിയിറങ്ങേണ്ടി വന്നെന്നാണ് കുടുംബം പറയുന്നത്.
ഇസിജിയിൽ ഹൃദ്രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തുടർന്ന് മേരിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. ഈ സമയത്ത് വീൽചെയറോ സ്ട്രെച്ചറോ ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്ന് അറ്റന്റർമാർ മറുപടി നൽകിയെന്നാണ് ആരോപണം. ഒടുവിൽ പഴയ ബ്ലോക്കിൽ നിന്നുമെത്തിച്ച ആംബുലൻസിലെ സ്ട്രക്ചർ പുറത്തെടുത്താണ് രോഗിയെ കൊണ്ടുപോയെതെന്ന് മേരിയുടെ മകൾ പറയുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് ഇസിജി എടുക്കുന്നതിനിടെയാണ് മേരി മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ പലതവണ പടികൾ കയറി ഇറങ്ങിയപ്പോൾ മേരിയുടെ നില മോശമായതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് കുടുംബത്തിൻറെ ആരോപണം.
സംഭവത്തിൽ ആരോഗ്യ മന്ത്രിക്കടക്കം ഇന്ന് പരാതി നൽകും. അതേസമയം ആരോപണങ്ങൾ നിഷേധിച്ച ആശുപത്രി അധികൃതർ ആവശ്യത്തിന് വീൽചെയർ ഉണ്ടായിരുന്നുവെന്നും വിശദീകരിച്ചു. വീഴ്തയുണ്ടായിട്ടുണ്ടോയെന്നു അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
The post നെഞ്ചുവേദനക്ക് ചികിത്സയ്ക്കായി എത്തിച്ച രോഗി ആശുപത്രി ജീവനക്കാരുടെ അവഗണന മൂലം മരിച്ചു; ഡോക്ടറെ കാണാനും ഇ സി ജി എടുക്കുന്നതിനുമായി അവശയായ രോഗിക്ക് വീൽചെയർ നൽകിയില്ല; ഇടുക്കി മഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി രോഗിയുടെ കുടുംബം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]