
ഹരിയാനയിലെ ഫരീദാബാദ് ആസ്ഥാനമായ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനില്‍ (എന്‍.എച്ച്.പി.സി.
ലിമിറ്റഡ്) വിവിധ തസ്തികകളിലായി 388 ഒഴിവുണ്ട്. ഇതില്‍ 296 ഒഴിവ് ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലും ശേഷിക്കുന്ന ഒഴിവുകള്‍ സൂപ്പര്‍വൈസര്‍, സീനിയര്‍ അക്കൗണ്ടന്റ്, ഹിന്ദി ട്രാന്സ്ലേറ്റര്, ഡ്രാഫ്റ്റ്സ്മാന്‍ തസ്തികകളിലുമാണ്. നിയമനം രാജ്യത്തിനകത്തോ പുറത്തോ ഉള്ള ഏത് കേന്ദ്രത്തിലുമാകാം. ഓണ്‍ലൈനായി ജൂണ്‍ 30 വരെ അപേക്ഷിക്കാം.
ജൂനിയര്‍ എന്‍ജിനീയര്‍
ഒഴിവ്: 296 (സിവില്‍-149, ഇലക്ട്രിക്കല്‍-74, മെക്കാനിക്കല്‍-63, ഇ ആന്‍ഡ് സി-10); യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെ ത്രിവത്സര ഫുള്‍ടൈം എന്‍ജിനീയറിങ് ഡിപ്ലോമ. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി; ശമ്ബളം: 29,600-1,19,500 രൂപ; പ്രായപരിധി: 30 വയസ്.
സൂപ്പര്‍വൈസര്‍ (ഐ.ടി)
ഒഴിവ്: 9; യോഗ്യത: ബിരുദവും മ്ബഞ്ഞക്കങ്കങ്ക എ ലെവല്‍ കോഴ്സും. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടിയില്‍ ത്രിവത്സര പോളി ഡിപ്ലോമ. അല്ലെങ്കില്‍ ബി.സി.എ/ബി.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി). യോഗ്യതകളെല്ലാം 60 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെ ആയിരിക്കണം. നിര്‍ദ്ദിഷ്ട മേഖലകളില്‍ ഒരു വര്‍ഷ പ്രവൃത്തിപരിചയവും വേണം; ശമ്ബളം: 29,600-1,19,500 രൂപ; പ്രായപരിധി: 30 വയസ്.
സൂപ്പര്‍വൈസര്‍ (സര്‍വേ)
ഒഴിവ്: 19; യോഗ്യത: 60 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെ സര്‍വേ/സര്‍വേ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി; ശമ്ബളം: 29,600-1,19,500 രൂപ. പ്രായപരിധി: 30 വയസ്.
സീനിയര്‍ അക്കൗണ്ടന്റ്
ഒഴിവ്: 28; യോഗ്യത: സി.എ. ഇന്റര്‍/സി.എം.എ.ഇന്റര്‍ വിജയം; ശമ്ബളം: 29,600-1,19,500 രൂപ; പ്രായപരിധി: 30 വയസ്.
ഹിന്ദി ട്രാന്സ്ലേറ്റര്
ഒഴിവ്: 14; യോഗ്യത: ഇംഗ്ലീഷ് ഒരു വിഷയമായി ബിരുദവും ഹിന്ദിയില്‍ ബിരുദാനന്തര ബിരുദവും. അല്ലെങ്കില്‍ ഹിന്ദി ഒരു വിഷയമായി ബിരുദവും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും; ശമ്ബളം: 27,000-1,05,000 രൂപ; പ്രായപരിധി: 30 വയസ്.
ഡ്രാഫ്റ്റ്സ്മാന്‍
ഒഴിവ്: 22. (സിവില്‍-14, ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍-8); യോഗ്യത: പത്താംക്ലാസ് വിജയവും ഡ്രോട്ട്സ്മാന്‍ സിവില്‍ അല്ലെങ്കില്‍ ഡോട്ട്സ്മാന്‍ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ട്രേഡില്‍ ഐ.ടി.ഐയും (എന്‍.സി.വി.ടി-എന്‍.ടി.സി/എന്‍.എ.സി); ശമ്ബളം: 25,000-85,000 രൂപ; പ്രായപരിധി: 30 വയസ്.
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി (എന്‍.സി.എല്‍) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷവും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാരിലെ ജനറല്‍ വിഭാഗത്തിന് 10 വര്‍ഷം, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 15 വര്‍ഷം, ഒ.ബി.സി (എന്‍.സി.എല്‍) വിഭാഗക്കാര്‍ക്ക് 13 വര്‍ഷം എന്നിങ്ങനെ ഇളവുണ്ട്. വിമുക്തഭടന്മാര്ക്കും നിയമാനുസൃത വയസിളവ് ലഭിക്കും.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബംഗളൂരു, ചെന്നൈ എന്നിവയുള്‍പ്പെടെ 18 കേന്ദ്രങ്ങളില്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുണ്ടാകും. ചോദ്യങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭിക്കും. 200 മാര്‍ക്കിനുള്ള പരീക്ഷയ്ക്ക് മൂന്നുമണിക്കൂറാണു സമയം. പരീക്ഷ.
വിശദവിവരങ്ങള്‍ www.nhpcinida.com എന്ന വെബ്സൈറ്റില്‍.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]