
ന്യൂഡൽഹി: ഇന്ത്യ വേദിയാകുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ടു. ഒക്ടോബർ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. നവംബർ 19ന് ഫൈനൽ മത്സരവും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. നവംബർ 15നും 16നും മുംബൈയിലും കൊൽക്കത്തയിലുമായാണ് സെമി ഫൈനലുകൾ. 2019 ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലാൻഡും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും.
10 ടീമുകളാണ് ലോകകപ്പിനുള്ളത്. ഒക്ടോബർ എട്ടിന് ചെന്നൈയിൽ ആസ്ത്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ‘ബിഗ് മാച്ച്’ എന്നറിയപ്പെടുന്ന ഇന്ത്യ-പാകിസ്താൻ മത്സരം ഒക്ടോബർ 15ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. 48 മത്സരങ്ങൾ ആകെ 10 വേദികളിലായി നടക്കും. അതേസമയം, തിരുവനന്തപുരത്ത് മത്സരമുണ്ടാകില്ല. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ നേരത്തെ പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി.
ഡൽഹി, ധരംശാല, ലഖ്നോ, അഹമ്മദാബാദ്, കൊൽക്കത്ത, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. തിരുവനന്തപുരത്തും ഗുവാഹത്തിയിലും സന്നാഹ മത്സരങ്ങൾ നടക്കും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]