
മംഗളൂരു: മയക്കുമരുന്ന് മാഫിയക്ക് എതിരെ പോലീസ് നടപടി ശക്തമാക്കുമെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ജയിൻ. കാമ്പസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഈ വർഷം 130 കിലോഗ്രാം കഞ്ചാവും 550 ഗ്രാം സിന്തറ്റിക് മയക്കുമരുന്നുകളും പിടിച്ചെടുത്തു. 38 വിതരണക്കാരേയും ഉപയോഗിച്ച 130 പേരേയും അറസ്റ്റ് ചെയ്തതായി കമ്മീഷണർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കാമ്പസുകൾ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിപണനവും ഉപയോഗവും നടക്കുന്നതായാണ് പോലീസ് കണ്ടെത്തിയത്. കുരുന്നുകളെ ലഹരിക്കടിമയാക്കാനുള്ള റാക്കറ്റ് സജീവമാണ്. സ്കൂൾ പരിസരങ്ങളിലെ കടകൾ റെയ്ഡ് ചെയ്ത് പുകയില ഉല്പന്നങ്ങൾ വിൽക്കുന്ന 150 ഉടമകൾക്ക് എതിരെ കേസെടുത്ത് പിഴയിട്ടു. പുകയില ഉത്പന്നങ്ങളാണ് കോളജ് കാമ്പസുകളിൽ മയക്കുമരുന്ന് ഉപയോഗത്തിന്റെ ആദ്യ പടി.
മയക്കുമരുന്നിൽ 25 ശതമാനവും കാമ്പസുകൾ കേന്ദ്രീകരിച്ചാണ് വിപണനവും ഉപയോഗവും നടക്കുന്നത്. എജുക്കേഷൻ ഹബ്ബായ മംഗളൂരുവിലെ ഈ അവസ്ഥ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ കൂടി പ്രശ്നമാണ് -പോലീസ് കമ്മീഷണർ പറഞ്ഞു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]