
കോളേജ് വിദ്യാര്‍ത്ഥിനിയുടെ ദുരൂഹമരണത്തില്‍ പ്രതിയെ കണ്ടെത്തി പൊലീസ്. മനപ്പൂര്‍വമായ കൊലപാതകമല്ലെന്നും സംഭവത്തിന് പിന്നില്‍ 15 വയസ്സുകാരനാണെന്നും പൊലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ സുബ്രഹ്മണ്യം പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭുധ്യ എന്ന ബിരുദ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്.
പ്രതിയായ കുട്ടിയെ റിമാന്‍ഡ് ഹോമിലേക്ക് അയച്ചു. പ്രഭുധ്യയെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് അന്വേഷണത്തില്‍ സമീപത്തെ സിസിടിവി ക്യാമറകളില്‍ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല. എന്നാല്‍, പ്രഭുധ്യയുടെ വീട്ടിലേക്കുള്ള റോഡിന്റെ അറ്റത്തുള്ള സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസിനെ സഹായിച്ചു.
ഈ ദൃശ്യങ്ങളില്‍ നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. കുറ്റാരോപിതനായ ആണ്‍കുട്ടി പ്രഭുധ്യയുടെ സഹോദരന്റെ സുഹൃത്തും അവരുടെ വീട്ടില്‍ പതിവ് സന്ദര്‍ശകനുമായിരുന്നു.
കുട്ടി പ്രഭുധ്യയുടെ വാലറ്റില്‍ നിന്ന് 2000 രൂപ ഇയാള്‍ മോഷ്ടിച്ചു. പ്രഭുധ്യ മോഷണം അറിഞ്ഞെങ്കിലും ആ സമയത്ത് അവനെ ചോദ്യം ചെയ്തില്ല.
കളിക്കുന്നതിനിടയില്‍ കുട്ടിയുടെ കൈയില്‍ നിന്ന് സുഹൃത്തിന്റെ കണ്ണട പൊട്ടിക്കുകയും അത് ശരിയാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇക്കാര്യം വീട്ടില്‍ പറയാന്‍ ഭയന്ന കുട്ടി പ്രഭുധ്യയുടെ പഴ്സില്‍ നിന്ന് 2000 രൂപ മോഷ്ടിക്കുകയായിരുന്നു. ഇക്കാര്യം പിന്നീട് പ്രഭുധ്യ കുട്ടിയോട് ചോദിച്ചു.
കുട്ടി വീട്ടിലെത്തി പ്രഭുധ്യയോട് മാപ്പ് പറയുകയും കാല് പിടിക്കുകയും ചെയ്തു. കാല് പിടിക്കുന്നതിനിടെ പ്രഭുധ്യ ബാലന്‍സ് തെറ്റി വീണ് അബോധാവസ്ഥയിലായി.
ഭയന്നുപോയ കുട്ടി തന്റെ മോഷണ വിവരം പുറത്തറിയാതിരിക്കാനായി കൈയും കഴുത്തും മുറിച്ച് വീടിന്റെ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു. പ്രഭുധ്യയുടെ ശരീരത്തിലെ കത്തിയുടെ പാടുകള്‍ ഉള്ളതിനാല്‍ മരണം ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയിരുന്നത്.
The post കോളേജ് വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണം: പിന്നില്‍ 15കാരന് appeared first on Malayoravarthakal. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]