
ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വെള്ളിയാഴ്ച രാവിലെ നാലുമണിക്ക് നടക്കും . അനുകൂല കാലാവസ്ഥയും സാഹചര്യവും ആയാൽ സൂര്യനുദിച്ച ഉടൻ തന്നെ ആനയെ മയക്കുവെടി വെച്ച് ദൗത്യം ആരംഭിക്കുംകോട്ടയം ഡി ഫ് ഓ എൻ രാജേഷ് അറിയിച്ചു .
ദൗത്യം ആരംഭിക്കുന്നതുകൊണ്ടു ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലെ വാർഡുകളിൽ നാളെ രാവിലെ നാല് മുതൽ 144 പ്രഖ്യാപിക്കും . ആനയെ പിടികൂടിയാൽ എങ്ങോട്ടു വിടുമെന്നുള്ള കാര്യം പുറത്തു വിടില്ലെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട് . അരിക്കൊമ്പൻ മിഷൻ മേൽനോട്ടം വഹിക്കാൻ ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാലിൽ എത്തിയിട്ടുണ്ട് . ദൗത്യത്തിന് മുന്നോടിയായുള്ള മോക്ക് ഡ്രില്‍ ദൗത്യസംഘം ഇന്ന് പൂര്‍ത്തിയാക്കിയിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]