
മലയാളത്തിലെ ഹിറ്റ് ജോഡികളുടെ പട്ടികയെടുത്താല്‍ ഇന്നസെന്റ്-കെപിഎസി ലളിത കോംബോയെ ഒഴിവാക്കി ഒരു തെരഞ്ഞെടുപ്പ് അസാധ്യമായിരിക്കും. അത്രയുമുണ്ട് ഇരുവരും തകര്‍ത്തഭിനയിച്ച സിനിമകള്‍.
ഇരുവരും ജോഡിയായി വന്നാല്‍ എത്ര കണ്ടാലും മലയാളിക്ക് മതിവരുമായിരുന്നില്ലെന്നതാണ് തുടരടെതുടരെയുള്ള ഹിറ്റുകള്‍ പറഞ്ഞത്. അങ്ങനെയായിരുന്നു സ്ക്രീനില്‍ ഇരുവരുടെയും കെമിസ്ട്രി.
മലയാളിയെ ഇത്രയേറെ ചിരിപ്പിച്ച മറ്റൊരു ജോഡി ഉണ്ടാകുമോ എന്നതും സംശയമാണ്. ഈ കൂട്ടികെട്ടിലെ ഹാസ്യരംഗങ്ങള്‍ എത്ര തലമുറകള്‍ കഴിഞ്ഞാലും ചിരിക്കാനുള്ള വകയാകും.
25ലേറെ സിനിമകളിലാണ് ഇരുവരും ജോഡിയായി അഭിനയിച്ചത്. അതിലേറെയും ഹിറ്റുകള്‍ എന്നതും പ്രത്യേകത.
മണിച്ചിത്രത്താഴ്, കോട്ടയം കുഞ്ഞച്ചന്, ഗോഡ്ഫാദര്, ഗജകേസരിയോഗം, മക്കള്‍ മാഹാത്മ്യം, പൊന്മുട്ടയിടുന്ന താറാവ്, ശുഭയാത്ര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വിയറ്റ്നാം കോളനി, കനല്‍കാറ്റ്, മൈഡിയര്‍ മുത്തച്ഛന്, ഉത്സവമേളം, കള്ളനും പൊലീസും, അര്ജുനന് പിള്ളയും അഞ്ചുമക്കളും, അങ്ങനെ ഒരു അവധിക്കാലത്ത്, സാവിത്രിയുടെ അരഞ്ഞാണം, ഇഞ്ചക്കാടന് മത്തായി ആന്‍ഡ് സണ്‍സ്, പാവം പാവം രാജകുമാരന്, അപൂര്‍വം ചിലര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചു. ജോഡിയായി അല്ലാതെയും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു.
പലപ്പോഴും ജോഡിയായി കെപിഎസി ലളിതയെ നിര്‍മാതാക്കളോട് നിര്‍ദേശിച്ചിരുന്നതായി ഇന്നസെന്റ് വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയില്‍ പകരംവെക്കാനില്ലാത്ത നടിയാണ് കെപിഎസി ലളിതയെന്നായിരുന്നു ഇന്നസെന്റിന്റെ അഭിപ്രായം.
2022 ഫെബ്രുവരി 22നാണ് കെപിഎസി ലളിത വിടപറയുന്നത്. അവരുടെ മരണത്തിന്റെ ഒരാണ്ട് പിന്നിടുമ്ബോള്‍ ഇന്നസെന്റും ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്.
ഇരുവരും മലയാളിക്ക് സമ്മാനിച്ച മനോഹര നിമിഷങ്ങള്‍ സിനിമയും ലോകവും നിലനില്ക്കുവോളം മലയാളിയുടെ മനസ്സില്‍ മായാത്ത ചിരിയായിരിക്കും. The post കെപിഎസി ലളിതയെ ജോഡിയായി വേണമെന്ന് നിര്‍മാതാക്കളെ നിര്‍ബന്ധിച്ചു; ഒരുവര്‍ഷത്തിന്റെ ഇടവേളയില്‍ ഇരുവരും വിടവാങ്ങി appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]