
കോഴിക്കോട്: വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ഇരുപതോളം പേര്‍ന്ന് ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു.
നാദാപുരം പാറക്കടവ് റോഡില്‍ തട്ടാറത്ത് പള്ളിക്ക് സമീപമാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അയല്‍വാസി പേരോട് കിഴക്കേ പറമ്ബത്ത് മുഹമ്മദ് സാലിയെ (36) നാദാപുരം പൊലീസ് അറസ്റ്റു ചെയ്തു. കൂത്തുപറമ്ബ് മമ്ബറം സ്വദേശി വിശാഖ് വിനയനാണ് (29) ക്രൂര മര്‍ദനമേറ്റത്. ഗുരുതരാവസ്ഥയിലായ വിശാഖിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരുകൂട്ടം യുവാക്കള്‍ സംഘടിച്ചെത്തി വിശാഖിനെ ആക്രമിക്കുകയായിരുന്നു. ഇരുമ്ബു ദണ്ഡുകളും ഹോളോ ബ്രിക്സ് കട്ടകളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് യുവാവ് പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
യുവതിയുടെയും മക്കളുടെയും മുന്നില്‍ വെച്ചാണ് മുഹമ്മദ് സാലിയുടെ നേതൃത്വത്തിലുള്ള സംഘം വിശാഖിനെ മര്‍ദിച്ചത്. യുവതിയുടെയും ഫോണുകള്‍ അക്രമിസംഘം ബലമായി പിടിച്ചുവാങ്ങിക്കൊണ്ടുപോയി.
രക്തം വാര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ യുവാവിനെ നാദാപുരം പൊലീസ് ആദ്യം നാദാപുരം സര്‍ക്കാര്‍ ആശുപത്രിയിലും രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. യുവാവ് അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. അറസ്റ്റിലായ മുഹമ്മദ് സാലിയെ റിമാന്‍ഡ് ചെയ്തു. കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെയും പേരറിയാവുന്ന ആറുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]