
കോഴിക്കോട്: മുക്കത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു മേല്ക്കുരയും കൊപ്രയും കത്തിനശിച്ചു. കാരശ്ശേരി ജംഗ്ഷനില്‍ സലിം ചോനോത്ത് എന്ന ആളുടെ ഉടമസ്ഥതയിലുള്ള സി.എം.
ഫ്ലോര്‍മില്‍ ആന്‍ഡ് ഓയില്‍ മില്ലിലെ കൊപ്ര ഉണക്കുന്ന ഡ്രൈയറില്‍ തീപിടിച്ചത്. മേല്‍ക്കൂരയും കോപ്രയും കത്തി നശിച്ചു. മുക്കം അഗ്നി രക്ഷ നിലയിത്തിലെ സേനാംഗങ്ങളുടെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തന മൂലം തൊട്ടടുത്തുള്ള വീടിനും മറ്റു ബില്‍ഡിങ്ങിലേക്കു തീ പടരാതെ തീ അണച്ചു.
മുക്കം രക്ഷാ നിലയത്തില്‍ നിന്നും അസിസ്റ്റേഷന്‍ ഓഫീസര്‍ സി. എം. മുരളീധരന്, എം.സി മനോജ് നാസര്‍. കെ എന്നിവരുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ തീ അണച്ചത്. ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍മാരായ ജലീല്‍ ഓ, സലീം വി നജുമുദീന്, ജയേഷ് കെ ടി, സനീഷ് ചെറിയാന് നിയാസ്, രത്നരാജന്‍ , രവീന്ദ്രന് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.
നെടുമ്ബാശേരി ഹെലികോപ്ടര്‍ അപകടം; അന്വേഷണം ഇന്ന് തുടങ്ങും,ടേക്ക് ഓഫിനിടെ ബാലന്‍സ് തെറ്റിയെന്ന് വിലയിരുത്തല്‍
അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെ പടര്‍ന്ന തീ പൂര്‍ണമായി അണച്ചു. ഇനിയും തീപിടുത്തമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിശമന സേന ബ്രഹ്മപുരത്ത് തുടരുകയാണ്. കഴിഞ്ഞ തവണ തീപിടുത്തമുണ്ടായപ്പോള്‍ പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉടന്‍ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസത്തെ തീപിടുത്തിനുണ്ടായ സാഹചര്യവും അഗ്നിശമന സേന അന്വേഷിക്കുന്നുണ്ട്
ബ്രഹ്മപുരത്ത് സെക്ടര്‍ ഒന്നിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്. സെക്ടര്‍ ഒന്നില്‍ വലിയ തോതില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയില്‍ നിന്നാണ് തീ ഉയര്‍ന്നതെന്നാണ് വിവരം. ഇതിന് മുമ്ബ് ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം ജനജീവിതം ദുസഹമാക്കിയിരുന്നു. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിക്കാനായത്. തുടര്‍ന്ന് ആരോഗ്യ പരിശോധന അടക്കം നടത്തിയിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]