
സ്വന്തം ലേഖിക
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് ചിലവ് അനുവദിച്ചു ഉത്തരവിറങ്ങി.
1,41,000 രൂപ അനുവദിച്ചാണ് ഉത്തരവിറങ്ങിയത്.
നേരത്തെ ചിലവ് നല്കാന് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. നിയമന ഉത്തരവ് പ്രകാരമുള്ള ഫീസ് മാത്രമേ നല്‍കൂ എന്നായിരുന്നു പറഞ്ഞത്.
കേസിന്റെ സവിശേഷത മാനിച്ച് പണം അനുവദിക്കുന്നു എന്നാണ് ഉത്തരവ്.
വിചാരണ നാളിലെ ചിലവെങ്കിലും അനുവദിക്കാന്‍ ഇടപെടണം എന്ന് കാട്ടി അഭിഭാഷകന് രാജേഷ് എം മേനോന് കളക്ടര്‍ക്ക് ചിലവ് കണക്ക് സഹിതം കത്തയച്ചിരുന്നു.
നിരവധി തവണ രാജേഷ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായും അഡീഷണലായും മധുകേസില്‍ കോടതിയിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ഫീസോ, യാത്രാച്ചിലവോ വക്കീലിന് നല്‍കിയിട്ടില്ല.
240 രൂപയാണ് ഒരു ദിവസം ഹാജരായാല്‍ വക്കീലിന് നല്‍കുക. 1978 ലെ വ്യവസ്ഥ പ്രകാരമുള്ള ഫീസ് ഘടനയാണിത്. ഒരു ദിവസം കോടതിയില്‍ ഹാജരായി മൂന്ന് മണിക്കൂര്‍ ചിലവഴിച്ചാലാണ് 240 രൂപ കിട്ടുക. അല്ലെങ്കില്‍ അത് 170 ആയി കുറയും. കേസില്‍ ആദ്യത്തെ പ്രോസിക്യൂട്ടറായിരുന്നു പി ഗോപിനാഥ്, ന്യായമായ ഫീസ് അല്ല സര്‍ക്കാര്‍ ഉത്തരിവുള്ളത് എന്ന് പറഞ്ഞാണ് പിന്മാറിയത്.
നാട്ടില്‍ തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്ന ഒരാള്‍ക്ക് 291 രൂപ കൂലി കിട്ടും. അപ്പോഴാണ്, മധുകേസില്‍ നീതിക്ക് വേണ്ടി വാദിക്കുന്ന വക്കീലിന് 240 രൂപ. ആ തുകയാണ് കൊടുക്കാതെ കുടിശ്ശിക വച്ചിരുന്നത്. കേസ് ആവശ്യത്തിനായി ചെലവായ 1,63,520 രൂപ അനുവദിക്കണം എന്ന് കാട്ടിയാണ് രാജേഷ് എം മേനോന് കളക്ടര്‍ക്ക് കത്തുനല്‍കിയത്.
The post അട്ടപ്പാടി മധുകൊലക്കേസ്; പ്രോസിക്യൂട്ടര്‍ക്ക് ചിലവ് അനുവദിച്ച് ഉത്തരവ്; തുക നല്‍കുന്നത് കേസിന്റെ സവിശേഷത മാനിച്ച് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]