
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ജയിക്ക് സി. തോമസിന്റെ വിജയം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് അനിവാര്യമാണെന്നും വികസന പിന്നാക്കാവസ്ഥ നേരിടുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിന് പ്രത്യാശ ആയിരിക്കുമെന്നും കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി പറഞ്ഞു.
ഇടതുമുന്നണി സ്ഥാനാര്‍ഥി ജയ്ക്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി മണര്‍കാട് പഞ്ചായത്തിലെ പൊടിമറ്റത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളിക്ക് ഒരു പുതിയ ചരിത്രം സമ്മാനിക്കാന്‍ വേണ്ടിയുള്ള ഒരു വലിയ മാറ്റത്തിന്റെ കൂടി തുടക്കമാണ്.
രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. രാഷ്ട്രീയ ഭൂരിപക്ഷം മാറ്റി വര്‍ഗീയ ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിലാണ് കേന്ദ്രം ഭരിക്കുന്നവര്‍. ഇത് കേരളത്തിലേക്ക് പടരാതിരിക്കാന്‍ ഇവിടെ ഇടതുമുന്നണി ജയിച്ചേ മതിയാകുവെന്ന് ജോസ് കെ മാണി പറഞ്ഞു. കെ അജിത്ത് എക്സ് എംഎല്‍എ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി വി എന്‍ വാസവന്, എ. എ റഹീം എംപി, ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു, എ വി റസല്‍, സ്റ്റീഫന്‍ ജോര്‍ജ് , കെ എം രാധാകൃഷ്ണന്, ജോസഫ് ചാമക്കാല തുടങ്ങിയവര്‍ പ്രസംഗിച്ചു
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]