
സ്വന്തം ലേഖകൻ
കോട്ടയം: ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസും സിപിഎമ്മും ചര്‍ച്ച തുടങ്ങിയതോടെ കേരള രാഷ്ട്രീയം പുതുപ്പള്ളിയിലേക്ക്. 31ന് ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചയും അടുത്ത മാസം നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിശദമായ ചര്‍ച്ചയും ഉണ്ടായേക്കുമെന്നാണ് സുചന
ദുഃഖാചരണത്തിന് ശേഷം കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് ചര്‍ച്ചയിലേക്ക് നീങ്ങും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വേളയില്‍ സ്വീകരിച്ചത് പോലെ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി മേല്‍ക്കൈ നേടാനാണ് നേതൃത്വത്തിന്റെ നിര്‍ദേശം. തൃക്കാക്കരയില്‍ പരീക്ഷിച്ച തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തന്നെയാകും പുതുപ്പളളിയിലും കോണ്‍ഗ്രസ്സ് പയറ്റുക.
ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയായി കുറച്ച ജെയ്ക് സി തോമസ് തന്നെയാകും എല്‍ഡിഎഫ് സ്ഥാനാർഥി . എന്നാൽ ചാണ്ടി ഉമ്മനെ വെട്ടി പുതുപ്പള്ളി സീറ്റ് പിടിച്ചെടുക്കാൻ ജില്ലയിലെ ഒരു നേതാവ് പരസ്യമായും മറ്റൊരു നേതാവ് രഹസ്യമായും ചരട് വലികൾ നടത്തുന്നുണ്ട്.
പുതുപ്പള്ളിയിലെ വികസനമില്ലായ്മ ഉയര്‍ത്തിക്കാട്ടി സഹതാപ തരംഗത്തെ മറികടക്കാനും പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാനും കഴിയുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ രംഗത്തുവന്നിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അച്ചു ഉമ്മന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]