നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനെന്ന് ദിലീപ്. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തില്‍ പ്രോസിക്യൂഷന് കൈകോര്‍ക്കുകയാണെന്ന് ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചു.
അന്വേഷണം ആവശ്യപ്പെടുന്നതില്‍ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് ജസ്റ്റിസ് കെ.ബാബു ചോദിച്ചു. വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നായിരുന്നു ദിലീപിന്റെ മറുപടി.
തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. അതേസമയം മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം വേണമെന്ന് അതിജീവിത തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ പ്രോസിക്യൂഷനും അതിജീവിതയും കൈകോര്‍ക്കുന്നതെന്ന് ദിലീപിന്റെ ആരോപണം.
The post നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമെന്ന് ദിലീപ് ഹൈക്കോടതിയില്‍ appeared first on Malayoravarthakal. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

