സ്വന്തം ലേഖിക
ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടപ്പിലാക്കുന്നു.
പ്രഖ്യാപിച്ചത് പോലെ തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് 1000 രൂപ മാസ ശമ്പളം നല്‍കുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സെപ്തംബര്‍ 15 മുതല്‍ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷൻ കാര്‍ഡില്‍ പേരുള്ള, മറ്റു വരുമാനങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കാണ് വേതനം നല്‍കുക.
ഒരുപിടി ജനകീയ തീരുമാനങ്ങളുമായിട്ടായിരുന്നു രണ്ട് വര്‍ഷം മുൻപ് സ്റ്റാലിന്റെ ഭരണത്തുടക്കം. സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര, പാല് വില കുറയ്ക്കല്‍, ദളിതര്‍ക്കും ട്രാൻസ്ജെൻഡറുകള്‍ക്കുമായി ക്ഷേമപദ്ധതികള്‍, വീട്ടമ്മമാര്‍ക്ക് ശമ്പളം തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം ഡിഎംകെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയിരുന്നു.
ഇതില്‍ പലതും അധികാരത്തിലേറിയതിന് പിന്നാലെ സ്റ്റാലിൻ നടപ്പിലാക്കിത്തുടങ്ങി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയും വീട്ടമ്മമാര്‍ക്ക് ഗാര്‍ഹിക
ജോലികള്‍ക്ക് ശമ്പളം നല്‍കാനുള്ള പദ്ധതിയുമാണ് ഇതില്‍ കൂടുതലായി സ്വീകരിക്കപ്പെട്ടത്.
ഡിഎംകെ സര്‍ക്കാര്‍ മൂന്നാം വര്‍ഷം പിന്നിട്ട വേളയിലാണ് വീട്ടമ്മമാര്‍ക്കുള്ള ശമ്പളമെന്ന വാഗ്ദാനം സ്റ്റാലിൻ നടപ്പിലാക്കുന്നത്. ധാരാളം ജനക്ഷേമ പദ്ധതികള്‍ തുടങ്ങാനും കോടികളുടെ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കാനും സ്റ്റാലിൻ സര്‍ക്കാരിനായെന്നാണ് പൊതുവിലയിരുത്തല്‍.
തീര്‍ത്തും ദുര്‍ബലമായ പ്രതിപക്ഷം നിലവില്‍ ഒരു ഘട്ടത്തിലും ഡിഎംകെ സര്‍ക്കാരിന് തലവേദനയല്ല.
The post വാക്കുപാലിച്ച് സ്റ്റാലിന്….! തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം 1000 രൂപ; സെപ്തംബര്‍ 15 മുതല്‍ നടപ്പാക്കും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]