
പനാജി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ക്യാപ്റ്റനും പ്രതിരോധ താരവുമായിരുന്ന ജെസ്സല്‍ കാര്‍നെയ്റോ ക്ലബ്ബ് വിട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ ചിരവൈരികളായ ബെംഗളൂരു എഫ്സിയിലേക്കാണ് താരം ചേക്കേറിയത്. രണ്ട് വര്‍ഷത്തെ കരാറാണ് ഗോവന്‍ ലെഫ്റ്റ് ബാക്കുമായി ബെംഗളൂരു എഫ്സി ഒപ്പുവെച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ ബ്ലാസ്റ്റേഴ്സ് ടീമിന്റെ ക്യാപ്റ്റനായ ജെസ്സലുമായി കരാര്‍ നീട്ടാന്‍ കേരള ബ്ലാസ്റ്റേഴ്സിന് താല്‍പ്പര്യമുണ്ടായിരുന്നു. പക്ഷേ ഒരു വര്‍ഷത്തെ കരാര്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്തത് എന്നതുകൊണ്ട് രണ്ട് വര്‍ഷത്തെ കരാറുമായി മുന്നോട്ട് വന്ന ബെംഗളൂരു എഫ്സിയിലേക്ക് കൂടുമാറാന്‍ ജെസല്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net