
മലയാളികളുടെ പ്രിയ താരം മാമുക്കോയയുടെ ഓര്‍മകള്‍ പങ്കുവച്ചും അനുശോചനം അറിയിച്ചും മലയാള സിനിമാ ലോകം. മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് നടന് മോഹന്‍ലാല്‍. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതല്‍ ഓളവും തീരവും വരെ നിരവധി സിനിമകളില്‍ തങ്ങള്‍ക്ക് ഒരുമിച്ചഭിനയിക്കാന്‍ സാധിച്ചുവെന്ന് മോഹന്‍ലാല്‍ പറയുന്നു.
‘മറ്റൊരു ഇതിഹാസം കൂടി നല്ല ഓര്‍മ്മകള്‍ ബാക്കിവെച്ച് വിടപറയുന്നു..’, എന്നാണ് കുഞ്ചാക്കോ ബോബന് കുറിച്ചത്. ‘പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികള്‍..മറക്കില്ല മലയാളികള്‍…ഒരിക്കലും’, എന്നാണ് സുരേഷ് ഗോപി കുറിച്ചത്.
‘നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ. മലബാര്‍ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയില്‍ അവതരിപ്പിച്ചു. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതല്‍ അടുത്തിടെ പ്രിയദര്ശന് സംവിധാനം ചെയ്ത ഓളവും തീരവും വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായത്. ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസില്‍ നിറഞ്ഞുനില്ക്കും. മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍…’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net