
തിരുവനന്തപുരം
ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ആദ്യ വാർഷിക പദ്ധതി രൂപീകരണം തദ്ദേശ സ്ഥാപനങ്ങൾ രണ്ടുഘട്ടമായി പൂർത്തിയാക്കണം. 2022–- 23 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ആരംഭിക്കേണ്ട പദ്ധതികൾ ആദ്യഘട്ടമായും പൂർണ വാർഷിക പദ്ധതി രണ്ടാംഘട്ടമായും തയ്യാറാക്കണം. ആദ്യഘട്ട പദ്ധതികൾക്കുള്ള മാർഗരേഖ അംഗീകരിച്ച് തദ്ദേശ വകുപ്പ് ഉത്തരവായി. ഇവ ഏപ്രിൽ 11നകം ജില്ലാ ആസൂത്രണ സമിതികൾക്ക് സമർപ്പിക്കണം. വാർഷിക പദ്ധതി സമർപ്പിക്കാനുള്ള മാർഗരേഖ ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ, മെയ് മാസങ്ങളിലായാണ് ഇവയും തയ്യാറാക്കേണ്ടത്.
ആദ്യഘട്ടത്തിൽ
തയ്യാറാക്കേണ്ട പദ്ധതികൾ
● അങ്കണവാടി പോഷകാഹാരവിതരണം
● സാന്ത്വന പരിചരണം
● ആശുപത്രികൾക്ക് മരുന്ന് വാങ്ങൽ
● ശുചീകരണ ഉപകരണങ്ങളും സാമഗ്രികളും വാങ്ങൽ
● വിവിധ പദ്ധതികളിലെ വേതനം, ഓണറേറിയം
● ബഡ്സ് സ്കൂൾ, ബഡ്സ് റീഹാബിലിറ്റേഷൻ കേന്ദ്രം, പകൽ വീട് എന്നിവിടങ്ങളിലേക്കുള്ള ഭക്ഷണം
● സ്കൂൾ, അങ്കണവാടി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി
● കുടിവെള്ള വിതരണം ആവശ്യമെങ്കിൽ വിഹിതം കണ്ടെത്തി വിനിയോഗിക്കൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]