
റിയാദ്: ജിദ്ദയിലെ ഇന്ധന വിതരണശാല ആക്രമിച്ച ഹൂതി വിമതര്‍ക്കെതിരെ തിരിച്ചടിച്ച് സൗദി അറേബ്യ. യെമന്‍ തലസ്ഥാനമായ സനായിലും ഹുദൈദായിലും വ്യോമാക്രമണം നടത്തി. ആക്രമിച്ചവരെ ഇല്ലാതാക്കുമെന്ന് സൗദി വ്യക്തമാക്കി. കര്‍ശനമായ സൈനിക നടപടിയിലേക്ക് കടക്കുന്നുവെന്നാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹൂതി വിമതരുടെ കൈവശമാണ് യെമന്‍ തലസ്ഥാനമായ സനാ.
ഇവിടെയാണ് പ്രധാനമായും സൗദി ആക്രമണം നടത്തുന്നത്. ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള എണ്ണ സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്ന യെമന്റെ ചെങ്കടല്‍ തീരത്തുള്ള നഗരമാണ് ഹുദൈദ. ഇന്നലെ രാത്രിയാണ് ജിദ്ദയിലെ എണ്ണ സംഭരണ കേന്ദ്രത്തിലേക്ക് ഹൂതി വിമതര്‍ ആക്രമണം നടത്തിയത്. രണ്ട് ടാങ്കറുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിരുന്നുവെങ്കിലും ആളപായമുണ്ടായില്ല.
പൊതു ജനങ്ങള്‍ ഹുദൈദയിലുള്ള എണ്ണ സംഭരണ കേന്ദ്രത്തിന് സമീപത്തേക്ക് പോകരുതെന്ന് സൗദി വക്താവ് മുന്നറിയിപ്പ് നല്കി. ശക്തമായ സൈനിക നടപടിയുടെ ആദ്യ ഘട്ടമാണ് നിലവില്‍ ദൃശ്യമാകുന്നതെന്നും സൗദി കൂട്ടിച്ചേര്‍ത്തു. ഇറാന്റെ പിന്തുണയോടെ സൗദിക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന ഹൂതി വിമതരെ നിലംപരിശാക്കുമെന്ന ശക്തമായ നിലപാടിലാണ് സൗദി അറേബ്യയുള്ളത്. ആക്രമണം തുടരുമെന്ന സൂചയും സൗദി നല്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]