
ലാഹോർ
പാകിസ്ഥാനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. അവസാന ടെസ്റ്റിൽ 115 റണ്ണിനാണ് ജയം. ആദ്യ രണ്ട് ടെസ്റ്റും സമനിലയായിരുന്നു. മൂന്ന് ടെസ്റ്റിൽ 496 റൺ നേടിയ ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജയാണ് പരമ്പരയിലെ താരം. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ജയിച്ച ടെസ്റ്റിലെ താരമായി. രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റെടുത്തു.
സ്കോർ: ഓസ്ട്രേലിയ 391, 3–-227 ഡിക്ല., പാകിസ്ഥാൻ 268, 235.
ജയിക്കാൻ 351 റൺ വേണ്ടിയിരുന്ന പാകിസ്ഥാൻ 235 റണ്ണിൽ അവസാനിച്ചു. ഓസീസ് സ്പിന്നർ നതാൻ ല്യോൺ അഞ്ച് വിക്കറ്റ് നേടി. കമ്മിൻസിന് മൂന്ന് വിക്കറ്റുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]