
കണ്ണൂർ: നഗരത്തിൽ നിന്നും ഒന്നരകോടിയിലേറെ രൂപയുടെ മയക്കുമരുന്ന് പിടിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിൽ.നൈജീരിയൻ അബൂജ സ്വദേശി പ്രയിസ് ഓട്ടോണിയേ (22) കണ്ണൂർ സിറ്റി മരക്കാർക്കണ്ടിയിൽ ജനീസ് (30), അണ്ടത്തോട് അനുഗ്രഹയിൽ മുഹമ്മദ് ജാബിർ (30) എന്നിവരേയാണ് പിടികൂടിയത്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.
കേസിലെ മുഖ്യപ്രതി നിസാമിന്റെ ബാങ്ക് രേഖകൾ പരിശോധിച്ചതിൽ നിന്നും രണ്ടുലക്ഷം രൂപവീതം ദിവസവും നൈജീരിയൻ സ്വദേശികളായ ഷിബുസോർ, അസിഫ ടി കെമി എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തതോടെയാണ് കേസിന് പിന്നിൽ അന്താരാഷ്ട്ര മാഫിയ തന്നെ പ്രവർത്തിക്കുന്നതായി വ്യക്തമായത്.
കേസിലെ മുഖ്യപ്രതിയായ ജനീസിന്റെ അക്കൗണ്ടുകൾ പരിശോധിച്ചതിൽ ബെംഗളൂരു യൂണിയൻ ബാങ്കിൽ നൈജീരിയൻ സ്വദേശികളായ വിദ്യാർഥികളുടെ പേരിലാണ് പണം ട്രാൻസർ ചെയ്യുന്നതെന്നു വ്യക്തമാകുകയായിരുന്നു.
കഴിഞ്ഞ മാർച്ച് ഏഴിന് കണ്ണൂർ നഗരത്തിലെ പ്ലാസയിലെ പാഴ്സൽ ഓഫീസിൽ ബെംഗളൂരുവിലെ ടൂറിസ്റ്റ് ബസിലെത്തിയ തുണിത്തരങ്ങൾ വാങ്ങാനെത്തിയ കോയ്യോട് സ്വദേശി അഫ്സൽ, ഭാര്യ ബൾക്കീസ് എന്നിവരെ കോടികളുടെ മയക്കുമരുന്നുമായി പോലീസ് പിടികൂടിയതോടെയാണ് നഗരത്തിലെ വൻ മയക്കുമരുന്ന് സംഘത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്.
ദമ്പതികളെ ചോദ്യം ചെയ്തതിൽ നിന്നും മുഖ്യപ്രതിയായ കണ്ണൂർ തെക്കിബസാറിലെ നിസാം അബ്ദുൽ ഗഫൂറിനെ മാർച്ച് പതിനാറിന് പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കണ്ണൂർ സിറ്റി മരക്കാർക്കണ്ടി സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനുമായ അൻസാരിയും ഭാര്യ ഷബ്നയും പിടിയിലായത്. ഇവരുടെ കൂടെ തന്നെ മയക്കുമരുന്ന് വിൽപന നടത്തിയ പഴയങ്ങാടിയിലെ ടൂറിസ്റ്റ് ബസ് ഡ്രൈവർ ശിഹാബും അറസ്റ്റിലായിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]