
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗായത്രി സുരേഷ്. 2015ല്‍ പുറത്ത് ഇറങ്ങിയ ജമ്നപ്യാരിയിലൂടെയാണ് നടി വെള്ളിത്തിരയില്‍ എത്തിയത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാന്‍ ഗായത്രിയ്ക്ക് കഴിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലും ഗായത്രിയുടെ പേര് ചര്‍ച്ചയാണ്.
കഥാപാത്രത്തിനെക്കാളും അഭിമുഖങ്ങളിലൂടെയാണ് നടി ഇടംപിടിക്കുന്നത്. ഗായത്രിയുടെ പല അഭിമുഖങ്ങളും ട്രോളുകളായി പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതൊന്നും അറിഞ്ഞ് കൊണ്ട് താന്‍ പറയുന്നത് അല്ല എന്നാണ് ഗായത്രി പറയുന്നത്. അമ്മയെ തിരിച്ചു വേണമെന്ന് മാത്രമേ ചിന്തിച്ചുള്ളൂ, ആ ഒരു തീരുമാനം എടുക്കാന്‍ കാരണം മകന്റെ സ്വാര്‍ത്ഥത…
ഇപ്പോഴിത സെലിബ്രിറ്റിയായതിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് പറയുകയാണ് ഗായത്രി സുരേഷ്. ബിഹൈന്റ്വുഡ് മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചില സമയത്ത് സെലിബ്രിറ്റി ടാഗ് വേണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു. ബിലാലുമായി മുന്നോട്ടു പോയാലോ എന്ന് മമ്മൂട്ടിയോട് ചോദിച്ചു, വേണ്ട എന്ന് പറഞ്ഞു; അമല്‍ നീരദ് പറയുന്നു… നടിയുടെ വാക്കുകള്‍ ഇങ്ങനെ…”ആളുകള്‍ കളിയാക്കുമ്പോള്‍ ഈ സെലിബ്രിറ്റ് എന്ന ടാഗ് ലൈന്‍ വേണ്ട എന്ന് തോന്നിയിട്ടുണ്ട്.
സെലിബ്രിറ്റികളും വലിയ പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. എവിടെ പോയാലും അവരെ എന്തെങ്കിലുമൊക്കെ പറഞ്ഞ് കളിയാക്കുന്നത് ഒക്കെ വലിയ ബുദ്ധമുട്ടാണ്. എന്നെ അലട്ടുന്നത് ട്രോളുകള്‍ ആണെങ്കില്‍ മറ്റ് പലരെയും പല പ്രശ്നങ്ങളുമാണ് വേട്ടയാടുന്നത്. അപ്പോള്‍ എനിക്ക് തോന്നും, ഹൊ സെലിബ്രിറ്റി ആവണ്ടായിരുന്നു എന്ന്’. ഇതുവരെ തനിയ്ക്ക് വാലന്റൈന്‍സ് ഡേ സെലിബ്രേറ്റ് ചെയ്യാന്‍ അവസരം ഉണ്ടായിട്ടില്ല എന്ന് ഗായത്രി അഭിമുഖത്തില്‍ പറഞ്ഞു. എന്റെ ആദ്യത്തെ പ്രണയം പതിനേഴ് വയസ്സിലായിരുന്നു. അത് മാത്രമാണ് നാല് വര്‍ഷം വരെ പോയത്. പക്ഷെ അപ്പോള്‍ വാലന്റൈന്‍സ് ഡേ ആഘോഷിച്ചോ എന്നൊന്നും ഓര്‍മയില്ല. പിന്നീടുള്ള പ്രണയ ബന്ധങ്ങള്‍ അത്ര നീണ്ടു പോയിട്ടില്ല. വാലന്റൈന്‍സ് ഡേ ആകമ്പോഴേക്കും ചിലപ്പോള്‍ ഞാന്‍ ബ്രേക്കപ്പ് ആയിട്ടുണ്ടാവും. ഒപ്പം തന്നെ അധികം ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ താല്പര്യമില്ലെന്നും ഗായത്രി പറഞ്ഞു. ഒരു പരിതിയില്‍ കവിഞ്ഞ ഗ്ലാമറസ് റോളുകള്‍ ചെയ്യാന്‍ എനിക്ക് സാധിയ്ക്കില്ല. അങ്ങനെ ചില സിനിമകള്‍ വേണ്ട എന്ന് വച്ചിട്ടുമുണ്ട്. മലയാളത്തെക്കാള്‍ നല്ല റോളുകള്‍ തെലുങ്കില്‍ കിട്ടിയത് കൊണ്ടാണ് തെലുങ്ക് സിനിമയില്‍ അഭിനയിച്ചത് എന്നും, തെലുങ്ക് നടന്മാരെക്കാള് മികച്ചത് എപ്പോഴും മലയാളത്തിലെ നടന്മാര് തന്നെയാണ്… ഗായത്രി പറഞ്ഞു.
നേരത്തെ നല്കിയ ഒരു അഭിമുഖത്തില്‍ കാമുകനെ തേച്ചിട്ടുണ്ടെന്ന് ഗായത്രി പറഞ്ഞിരുന്നു. തേച്ചതില്‍ കുറ്റബോധമില്ലെമന്നും ഇല്ലായിരുന്നെങ്കില്‍ ഞാനിന്ന് ഇവിടെയുണ്ടാകില്ലായിരുന്നുവെന്നും ഗായത്രി പറഞ്ഞു. മുന്‍ കാമുകനോട് താന്‍ പ്രതികാരം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ റിലേഷന്‍ഷിപ്പില്‍ അല്ലാതിരുന്ന സമയത്ത് വളരെ ഇന്റിമേറ്റായി വന്ന് സംസാരിച്ചിരുന്നു. ഇത് അങ്ങേരു സുഹൃത്തുക്കളോട് പോയി പറഞ്ഞിരുന്നു. തന്റെ ശരീരത്തില്‍ രഹസ്യ ടാറ്റൂ ഇല്ലെന്നും, ടാറ്റൂ തന്നെ ആകര്‍ഷിച്ചിട്ടില്ലെന്നും ഗായത്രി പറയുന്നു. സുഹൃത്തുക്കളെ നഷ്ടമായപ്പോള്‍ ഒറ്റയ്ക്കിരുന്ന കരഞ്ഞിട്ടുണ്ട്. പെട്ടെന്ന് ഉണ്ടാകുന്ന ശൂന്യതയായിരുന്നു കാരണമെന്നും താരം വ്യക്തമാക്കി. എസ്കേപ്പ് ആണ് ഗായത്രി സുരേഷിന്റെ പുതിയ ചിത്രം. മാര്‍ച്ച് 25ന് ആയിരുന്നു റിലീ്സ്.നവാഗതനായ സര്‍ഷിക്ക് റോഷനാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടില്‍ മുഖംമൂടി ധരിച്ചെത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗര്‍ഭിണിയും സുഹൃത്തും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഗായത്രി സുരേഷാണ് ഗര്‍ഭിണിയുടെ വേഷത്തില്‍ സിനിമയില്‍ എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]