
കോട്ടയം: നട്ടാശേരിയില്‍ കെ-റെയില്‍ സര്‍വേ പുനരാരംഭിച്ചു. പൊലീസ് സുരക്ഷയില്‍ മൂന്നിടത്ത് അടയാക്കല്ലിട്ടു. സ്ഥലത്ത് വീണ്ടും പ്രതിഷേധവുമായി പ്രദേശവാസികളും ജനപ്രതിനിധികളും രംഗത്തെത്തി. ഇന്ന് രാവിലെ അപ്രതീക്ഷിതമായിട്ടാണ് പൊലീസ് ഉദ്യോഗസ്ഥരുമായി കെ റെയില്‍ ഉദ്യോഗസ്ഥര്‍ കല്ലിടാന്‍ എത്തിയത്.
ചുരുക്കം ചില പ്രതിഷേധക്കാര്‍ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഈ അനുകൂല സാഹചര്യം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ മൂന്നിടത്ത് കല്ലുകള്‍ സ്ഥാപിച്ചത്. മറ്റിടങ്ങിളും സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നുണ്ട്. അതേസമയം നാട്ടിയ കല്ലുകള്‍ പിഴുതു കളയുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
കൂടുതലാളുകള്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നട്ടാശേരിയില്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞത് സംഘര്ത്തിനിടയാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]