
ലക്നൗ> ഗ്രേറ്റര്‍ നോയിഡയില്‍ വൈദ്യുതി ട്രാന്‍സ്ഫോര്‍മറിന് തീ പിടിച്ചതിനെ തുടര്‍ന്ന് 42 ഗ്രാമങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. ദന്‍കൗര്‍ കോട്വാലി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന റബുപുര പട്ടണത്തിലെ ട്രാന്‍സ്ഫോര്‍മറാണ് തീപ്പിടിത്തത്തില്‍ കത്തിനശിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും ട്രാന്‍സ്ഫോര്‍മര്‍ പൂര്‍ണമായും കത്തിനശിച്ചു. രണ്ട് മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപ്പിടിത്തമുണ്ടായതെന്നും തുടര്‍ന്ന് ട്രാന്‍സ്ഫോര്‍മറില്‍ പുക പടര്‍ന്നതായും അല്പ സമയത്തിനകം തീ ആളിപ്പടര്‍ന്നതായും വൈദ്യുതി വകുപ്പ് ജീവനക്കാരന് പറഞ്ഞു. ഇതിനെ തുടര്‍ന്ന് 42 ഗ്രാമങ്ങള്‍ ഇരുട്ടിലായി. വൈദ്യുതിയും വെള്ളവുമില്ലാതെ നൂറു കണക്കിനാളുകളാണ് കഴിഞ്ഞ 12മണിക്കൂറായി കഷ്ടപ്പെടുന്നത്. വൈകിട്ടോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]