
കാക്കനാട്> വാഴക്കാലയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് നാലുലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. പടമുകൾ പാലച്ചുവട് പനക്കത്തോടം എൻ എ ആഷിഖ് (23), അമ്പലപ്പുഴ സ്വദേശിയും പാലച്ചുവട് ഡിഡി ഗോൾഡൻ ഫ്ലാറ്റിൽ താമസിക്കുന്ന വെളിപ്പറമ്പിൽ സൽമാൻ ഉവൈസ് (23) എന്നിവരെയാണ് പിടികൂടിയത്.
ഫെബ്രുവരി 21 മുതൽ 24 ദിവസങ്ങളിലാണ് പ്രതികൾ പണയംവച്ച് നാലുലക്ഷം രൂപ കൈക്കലാക്കിയത്. ആഭരണം സ്വർണമല്ലെന്ന് മനസ്സിലാക്കിയ സ്ഥാപന ഉടമ പരാതി നൽകുകയായിരുന്നു. പ്രതികൾ സമാനമായി നിരവധി തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഇവർക്ക് സഹായം നൽകിയവരെയും അന്വേഷിക്കുന്നുണ്ട്.
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുമൂലം ഭാര്യയുടെയും ബന്ധുക്കളുടെയും ആഭരണങ്ങളാണെന്ന് പറഞ്ഞാണ് പണയംവച്ചിരുന്നത്. പൊലീസ് ഇൻസ്പെക്ടർ ആർ ഷാബു, എസ്ഐമാരായ പി അനീഷ്, എൻ ഐ റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]