
സാവോപോളോ
ദേശീയ കുപ്പായത്തിൽ റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ ആദ്യഗോൾ നേടിയപ്പോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന് മറ്റൊരു മിന്നുംജയം. ചിലിയെ നാല് ഗോളിനാണ് ബ്രസീൽ തീർത്തത്. നെയ്മറും ഫിലിപ് കുടീന്യോയും റിച്ചാർലിസണും മറ്റ് ഗോളുകൾ നേടി. ലാറ്റിനമേരിക്കൻ മേഖലയിൽനിന്ന് ബ്രസീൽ, അർജന്റീന ടീമുകളെ കൂടാതെ ഉറുഗ്വേയും ഇക്വഡോറും യോഗ്യത ഉറപ്പാക്കി. ഉറുഗ്വേ ഒരു ഗോളിന് പെറുവിനെ തോൽപ്പിച്ചു. പരാഗ്വേയോട് 1–3ന് തോറ്റെങ്കിലും ഇക്വഡോറിന് മുന്നേറാനായി. അഞ്ചാമതുള്ള പെറുവിന്റെ തോൽവി ഇക്വഡോറിനെ തുണച്ചു. നാല് ടീമുകൾക്കാണ് നേരിട്ട് യോഗ്യത. അഞ്ചാംസ്ഥാനത്തുള്ള ടീം ഏഷ്യൻ മേഖലയിലെ ടീമുമായി പ്ലേ ഓഫ് കളിക്കണം. പെറുവാണ് നിലവിൽ അഞ്ചാമത്. ചിലി, കൊളംബിയ ടീമുകളും രംഗത്തുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]