
കാസർകോട്: കാസർകോട് ഗവ.കോളജ് മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ രമ നടത്തിയ പരാമർശങ്ങൾക്കെതിരെ വിദ്യർഥികൾ നിയമ നടപടിക്ക് ഒരുങ്ങുന്നു. കോളജിൽ വിദ്യാർഥികൾക്കിടയിൽ റാഗിങ്ങും ലഹരി ഉപയോഗവും വിൽപനയുമൊക്കെ സജീവമാണെന്നെന്നും ഇന്നും അനുവദിക്കാതിരുന്നതാണ് പ്രകോപിതരാക്കിയതെന്നും രമ കഴിഞ്ഞ ദിവസം മധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെതിയാണ് വിദ്യാർഥികൾ നിയമ നടപടിക്കൊരുങ്ങുന്നത്.
കോളജ് ഫിൽട്ടറിൽ നിന്നും കലങ്ങിയ കുടിവെള്ളം വരുന്നത് സംബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച പരാതി പറയാനെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ മുറിക്കുള്ളിൽ പൂട്ടിയിട്ടിരുന്നു. തുടർന്ന് വിദ്യാർഥികൾ ഉപരോധ സമരം സംഘടിപ്പിക്കുകയും പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് ഡോ.രമയെ സർക്കാർ നീക്കുകയും ചെയ്തിരുന്നു.അധ്യാപകർക്കെരെ ഉണ്ടായ നടപടിയെ തുടർന്നുള്ള വിദ്വേഷമാണ് ഡോ.രമയുടെ അഭിപ്രായങ്ങൾക്ക് പിന്നില്ലെന്ന് എസ്എഫ്ഐ ആരോപിച്ചു. രമ നൽകിയ പരാതിയിൽ 60 വിദ്യാർഥികൾക്കെതിരെ കേസെടുത്തിരുന്നു.
The post ‘കോളജിനുള്ളിലെ ലഹരി വിൽപന’, മുൻ പ്രിൻസിപ്പലിനെതിരെ നിയമ നടപടിക്കൊരുങ്ങി വിദ്യാർഥികൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]