
കൊച്ചി: നാലാം വാര്‍ഷികാഘോഷ നിറവില്‍ നവകേരള ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന മെഗാ ഇവെന്റിലേക്കുള്ള നവകേരള ന്യൂസ് പ്രൊഫഷണൽ മികവ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. നാലിന്റെ നിറവില്‍ നവകേരള ന്യൂസ് എന്ന പേരില്‍ എറണാകുളം ദര്‍ബാര്‍ ഹാളില്‍ ആണ് ഇവന്റ് നടത്തപ്പെടുന്നത്. ഡോക്ടർ ജെറി മാത്യുവിന് സ്തുത്യർഹസേവനത്തിനുള്ള ജനകീയ ഡോക്ടർ അവാർഡ് നൽകും.സയന്റിഫിക്ക് തിങ്കർ വിഭാഗത്തിൽ ഡോക്ടർ അബൂബക്കർ സിദ്ധിഖ് നു നൽകും. ഈ വർഷത്തെ യൂത്ത് ഐക്കൺ അവാർഡ് പി എസ് അനു താജ് നു നൽകും. അഡ്വക്കേറ്റ് വിമല ബിനു ആണ് നിയമരംഗത്തെ വ്യക്തിഗത മികവിനുള്ള പുരസ്ക്കാരം നൽകുന്നത്.പാരമ്പര്യ വൈദ്യ ശ്രേഷ്ഠാ അവാർഡ് സി എം ജമാലുദ്ധീൻ വൈദ്യൻ ആണ് നൽകുന്നത്.ഐടി രംഗത്തെ പ്രൊഫഷണൽ എക്സലൻസ് അവാർഡ് ഇവോസിസ് നു ആണ്.സുജിത്ത് സ്വാമിനികർത്തിൽ ആണ് യുവകർഷകശ്രീ. പാരമ്പര്യ ചികിത്സാരംഗത്തെ വ്യക്തിഗത മികവ് അവാർഡ് സ്കറിയാ ജോസഫിനാണ്. എസ് .കുട്ടപ്പൻ ചെട്ടിയാർ ആണ് മികച്ച സംഘാടകൻ. നവ കേരള ന്യൂസിന്റെ നാലാം വാർഷികം പ്രമാണിച്ചാണ് സിനിമ-സാംസ്കാരിക- മാധ്യമ- ബിസിനസ് മേഖലകളിലെ നിസ്തുല സംഭാവനകൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിക്ക് എറണാകുളം ദർബാർ ഗ്രൗണ്ടിൽ നടക്കുന്ന മെഗാ ഇവന്റിൽ മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
വിപുലമായ ആഘോഷ പരിപാടികളോടെയാണ് നവകേരളാ ന്യൂസ് മെഗാ ഇവന്റ് നടക്കുന്നത്. കൊച്ചി ദര്‍ബാര്‍ ഹാളില്‍ ബിസിനസ് കോണ്‍ക്ലേവും അവാര്‍ഡ് നൈറ്റും കൂടാതെ പ്രശസ്ത സിനിമ പിന്നണി ഗായിക റിമി ടോമി നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് നവകേരള ന്യൂസിന്റെ നാലാം പിറന്നാളിന് പകിട്ട് കൂട്ടാൻ ഉണ്ടാകും .അവാര്‍ഡ് നൈറ്റില്‍ മന്ത്രിമാരും വിവിധ ജന പ്രതിനിധികളും സിനിമാതാരങ്ങളും പ്രമുഖ മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും. വൈകുനേരം നാലുമണി മണിമുതല്‍ ആരംഭിക്കുന്ന ബിസിനസ് കോണ്‍ക്ലേവിനു ശേഷം അഞ്ചുമണിയോടെ അവാര്‍ഡ് നൈറ്റ് ആരംഭിക്കും.
ആരോഗ്യ സാമുദായിക രംഗത്തു തൻറെതായ വ്യക്തി മുദ്ര പതിപ്പിച്ച രാഹുൽ ചക്രപാണി ചെയർമാനായ നവകേരള ന്യൂസ് വാർത്തകളുടെ അവതരണ രീതിയിലും സത്യസന്ധമായ മാധ്യമ പ്രവർത്തനത്തിലൂടെയും ആണ് മറ്റു ചാനലുകൾക്ക് വെല്ലുവിളി ഉയർത്തിയത്. നാലിലും നാല്പ്പതിന്റെ കരുത്തോടെ നവകേരളയെ മുന്നോട്ട് നയിക്കുന്നതും പ്രിയപ്പെട്ട പ്രേക്ഷകര്‍ തന്നെയാണ്.
The post നാലിന്റെ നിറവിൽ നവകേരള ന്യൂസ്; ബിസിനസ്സ് പുരസ്ക്കാരങ്ങൾ പ്രഖ്യാപച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]