
നാലാം വാര്‍ഷികാഘോഷ നിറവില്‍ നവകേരള ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന മെഗാ ഇവെന്റിലേക്കുള്ള നവകേരള ന്യൂസ് മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. നാലിന്റെ നിറവിൽ നവകേരള ന്യൂസ് എന്ന പേരിൽ എറണാകുളത്തു ദർബാർ ഹാളിൽ ആണ് ഇവന്റ് നടത്തപ്പെടുന്നത്. മാധ്യമ രംഗത്തെ മികച്ച സംഭാവനക്കുള്ള ബെസ്റ്റ് മീഡിയ പേഴ്സണാലിറ്റി അവാർഡ് മാതൃഭൂമി ന്യൂസിലെ സീനിയർ സബ് എഡിറ്റർ മാതു സജിക്കാണ്. മീഡിയ ഐക്കൺ അവാർഡിന് 24 ന്യൂസിലെ മാധ്യമ പ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിമിനെ തെരഞ്ഞെടുത്തു. മാധ്യമ രംഗത്തെ ബഹുമുഖ സംഭാവനയ്ക്കുള്ള പ്രതിഭാ പുരസ്കാരമായ മീഡിയ ഐക്കൺ അവാർഡ് ന്യൂസ് 18 ലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അപർണ കുറുപ്പിനാണ്.മാധ്യമ രംഗത്തുള്ള സമഗ്ര സംഭാവനക്കുള്ള നവകേരള മീഡിയ ഐക്കൺ അവാർഡ് കേരള വിഷൻ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ഫിറോസ് സാലി മുഹമ്മദിന് നൽകും. നവ കേരള ന്യൂസിന്റെ നാലാം വാർഷികം പ്രമാണിച്ചാണ് സിനിമ-സാംസ്കാരിക- മാധ്യമ- ബിസിനസ് മേഖലകളിലെ നിസ്തുല സംഭാവനകൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. നാളെ വൈകുന്നേരം നാലുമണിക്ക് എറണാകുളം ദർബാർ ഗ്രൗണ്ടിൽ നടക്കുന്ന മെഗാ ഇവന്റിൽ മന്ത്രി റോഷി അഗസ്റ്റിൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
വിപുലമായ ആഘോഷ പരിപാടികളോടെയാണ് നവകേരളാ ന്യൂസ് മെഗാ ഇവന്റ് നടക്കുന്നത്. കൊച്ചി ദര്‍ബാര്‍ ഹാളില്‍ ബിസിനസ് കോണ്‍ക്ലേവും അവാര്‍ഡ് നൈറ്റും കൂടാതെ പ്രശസ്ത സിനിമ പിന്നണി ഗായിക റിമി ടോമി നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് നവകേരള ന്യൂസിന്റെ നാലാം പിറന്നാളിന് പകിട്ട് കൂട്ടാൻ ഉണ്ടാകും .അവാര്‍ഡ് നൈറ്റില്‍ മന്ത്രിമാരും വിവിധ ജന പ്രതിനിധികളും സിനിമാതാരങ്ങളും പ്രമുഖ മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും. വൈകുനേരം നാലുമണി മണിമുതല്‍ ആരംഭിക്കുന്ന ബിസിനസ് കോണ്‍ക്ലേവിനു ശേഷം അഞ്ചുമണിയോടെ അവാര്‍ഡ് നൈറ്റ് ആരംഭിക്കും.
ആരോഗ്യ സാമുദായിക രംഗത്തു തൻറെതായ വ്യക്തി മുദ്ര പതിപ്പിച്ച രാഹുൽ ചക്രപാണി ചെയർമാനായ നവകേരള ന്യൂസ് വാർത്തകളുടെ അവതരണ രീതിയിലും സത്യസന്ധമായ മാധ്യമ പ്രവർത്തനത്തിലൂടെയും ആണ് മറ്റു ചാനലുകൾക്ക് വെല്ലുവിളി ഉയർത്തിയത്. നാലിലും നാല്പ്പതിന്റെ കരുത്തോടെ നവകേരളയെ മുന്നോട്ട് നയിക്കുന്നതും പ്രിയപ്പെട്ട പ്രേക്ഷകര്‍ തന്നെയാണ്.
The post നാലിന്റെ നിറവിൽ നവകേരള ന്യൂസ്;മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]