
സ്വന്തം ലേഖകൻ
കോട്ടയം:വനിതകൾക്ക് വലിയ തൊഴിൽ അവസരമൊരുക്കി സംസ്ഥാനത്തെ ലോറി ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്.
സംഘടനയുടെ കീഴില്‍ രാജ്യത്ത് പത്തുലക്ഷത്തോളം ചരക്കുവാഹനങ്ങളുണ്ട്. കേരളത്തില്‍ മാത്രം എട്ടുലക്ഷവും. സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം വലിയ ചരക്കുവാഹനങ്ങളിലേക്ക് 50,000 ഡ്രൈവര്‍മാരുടെ ഒഴിവുകളാണുള്ളത്. 25,000 ചെറിയ ചരക്കുവാഹനങ്ങളില്‍ സ്ഥിരംതൊഴിലാളികളില്ല.
രണ്ടുവര്‍ഷംകൊണ്ട് 10,000 പേരെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഒരു വാഹനത്തില്‍ രണ്ടു ഡ്രൈവര്‍മാരും ഒരു സഹായിയും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തൊഴില്‍ നല്‍കാനാവും.
ആദ്യം നൂറുപേരെ കണ്ടെത്തി പരിശീലിപ്പിക്കും. ഇവര്‍ മറ്റുള്ളവരെ പരിശീലിപ്പിക്കും. ഈ രീതിയിലാവും അരലക്ഷം ഡ്രൈവര്‍മാരെന്ന ലക്ഷ്യത്തിലേക്കെത്തുക.
മികച്ച ശമ്പളം കൂടുതല്‍പേരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുമെന്നാണ് സംഘടന പ്രതീക്ഷിക്കുന്നത്. ഹെവി ലൈസന്‍സ് എടുക്കുന്നതിന് എട്ടാംക്ലാസ് വിദ്യാഭ്യാസം മതിയെന്നതിനാല്‍ വീട്ടമ്മമാര്‍ക്കും ഈ അവസരം വിനിയോഗിക്കാം.
വനിതാ ഡ്രൈവര്‍മാര്‍ നിയമങ്ങള്‍ പാലിക്കുമെന്നതും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കില്ലെന്നതുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ.യാത്രകള്‍ ആസ്വദിക്കുന്ന റോഡ് നിയമങ്ങള്‍ പാലിക്കുന്ന വനിതാ ഡ്രൈവർമാർക്ക് ഈ അവസരം ഉപയോഗിക്കാം.
The post സംസ്ഥാനത്തെ ലോറികളില്‍ ഇനി വനിതാ ഡ്രൈവര്‍മാരും;അരലക്ഷം വനിതകളെ ഡ്രൈവർ മാരാക്കാനൊരുങ്ങി ലോറി ഉടമകള്‍;തുടക്കത്തിൽ രണ്ടുവര്‍ഷംകൊണ്ട് 10,000 പേരെ പരിശീലിപ്പിക്കുക ലക്ഷ്യം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]