
സ്വന്തം ലേഖകൻ
കോട്ടയം: മരുന്നും ഉപകരണങ്ങളുമില്ലാതെ നട്ടംതിരിയുകയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി.
അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾ മാത്രമാണ് പേരിന് ഇപ്പോൾ നടത്തുന്നത്.
ഹൃദയസംബന്ധ മായ 8 ശസ്ത്രക്രിയകളാണ് ഇതുവരെ മാറ്റിവച്ചത്.
മരുന്നുകളും ആവശ്യ സാധനങ്ങളും എത്തിക്കുന്ന ഏജൻസികൾ വിതരണം അവസാനിപ്പിച്ചതാണ് പ്രതിസന്ധിക്കു കാരണം.
ഒന്നര വർഷത്തെ കുടിശിക ഉൾപ്പെടെ 160 കോടി രൂപയാണ് ഏജൻസികൾക്ക് ആശുപത്രി നൽകാനുള്ളത്. ജീവകാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി മരുന്നുകളും സാധനങ്ങളും വാങ്ങിയ വകയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളാണ് തുക നൽകേണ്ടത്.
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഏറ്റവും കൂടുതൽ കുടിശികയുള്ളത് കോട്ടയം മെഡിക്കൽ കോളജിനാണ്. പണം നൽകാതെ വിതരണം നടത്തില്ലെന്ന് ഏജൻസികൾ നിലപാടെടുത്തതോ ടെയാണ് പ്രതിസന്ധി രൂക്ഷമായത്.
എന്നാൽ ഒരുവശത്തു പ്രാണവേദനയുമായി രോഗികൾ പുളയുമ്പോൾ മറുവശത്ത് സൂംബ ഡാൻസുമായി ജീവനക്കാർ കൂത്താടുകയാണ് കോട്ടയം മെഡിക്കൽ കോളേജിൽ.
ഗൈനക്കോളജി വാർഡും പരിസരവും ഏറ്റവും തിരക്കുപിടിച്ചതും സുരക്ഷിത മേഖലയുമാണ്.
ഗൈനക്കോളജി വാർഡിന് സമീപം അധികാരികളുടെ മൂക്കിൻ തുമ്പിലാണ് സുംബാ ഡാൻസെന്ന പേരിൽ ഈ തോന്ന്യവാസം നടക്കുന്നത്. പല ജീവനക്കാരും അനധികൃതമായി ജോലിക്കിടയിൽ മുങ്ങുന്നതും പതിവാണ്. മുങ്ങുന്നവർ പൊങ്ങുന്നത് സുംബയിലാണെന്ന് മാത്രം.
രോഗികൾക്ക് ആവശ്യമായ മരുന്നു പോലും എത്തിക്കാൻ സാധിക്കാത്ത അധികൃതരാണ് ഈ കൂത്താട്ടത്തിന് അവസരം നല്കിയത്. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ജീവനേക്കാൾ
പ്രധാനം അധികൃതർക്ക് ജീവനക്കാരുടെ സുംബാ ഡാൻസാണ്.
രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാർക്ക് ഒരു നിമിഷത്തേക്ക് എങ്കിലും വിശ്രമിക്കാൻ ആവശ്യമായ സ്ഥലവും സൗകര്യവും മെഡിക്കൽ കോളേജിൽ അനുവദിക്കുന്നില്ല എന്നത് മറ്റൊരു വശം. പക്ഷേ സുംബാ പഠിപ്പിക്കുന്ന ജീവനക്കാരിക്ക് അനധികൃതമായി പണം സമ്പാദിക്കാനും , ജോലിയിൽ ആവശ്യം പോലെ ഇളവ് നേടാനും തോന്നുമ്പോൾ വരാനും പോകാനും സൗകര്യമൊരുക്കുകയാണ് അധികൃതർ
ജീവനക്കാർക്കായി പരിപാടികൾ സംഘടിപ്പിക്കുന്നതിന് ആരും എതിരല്ല. എന്നാൽ സ്ഥല പരിമിതി ഇല്ലാതെ വീർപ്പുമുട്ടുന്ന മെഡിക്കൽ കോളേജ് കെട്ടിടത്തിൽ തന്നെ വേണോ ഈ കോലം കെട്ടൽ എന്നതാണ് പ്രശ്നം.
സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട കെട്ടിടം ദുരുപയോഗം ചെയ്യുന്നതിന് ആരോഗ്യമന്ത്രിയും കൂട്ടുനിൽക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
The post അധികൃതരെ കണ്ണുതുറക്കൂ …..! മരുന്നും ഉപകരണങ്ങളുമില്ലാതെ വലഞ്ഞ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ; ഹൃദയസംബന്ധമായ 8 ശസ്ത്രക്രിയകൾ മാറ്റിവെച്ചു; മരുന്ന് വിതരണം ചെയ്ത ഏജൻസികൾക്ക് നൽകാനുള്ളത് 160 കോടി രൂപ; പനിക്ക് പോലും മരുന്നില്ലാത്ത ആശുപത്രിയിൽ ജീവനക്കാർക്ക് സൂംബാ ഡാൻസ് നടത്തി കൂത്താടാൻ അവസരമൊരുക്കി അധികൃതർ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]