നവകേരള സദസുമായി ബന്ധപ്പെട്ട് കുട്ടികളെ സ്കൂളില്‍നിന്ന് ഇറക്കിനിര്ത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി. ഇളംമനസ്സില്‍ കള്ളമില്ല, ക്ലാസില്‍ ഇരിക്കണമെന്നു പറഞ്ഞാലും കുട്ടികള്‍ വരും. മന്ത്രിസഭയെ കാണാനുള്ള അസുലഭാവസരം കിട്ടുമ്പോള്‍ അവര്‍ വരും. അത് എതിര്‍ക്കപ്പെടേണ്ട കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികളെ നവകേരള സദസ്സില്‍ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിദ്യാര്‍ഥികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും ഇടക്കാല ഉത്തരവ്. അക്കാദമിക് കരിക്കുലത്തില്‍ ഇല്ലാത്ത കാര്യങ്ങളില്‍ ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി.