

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തങ്ങൾക്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് കനേഡിയൻ പ്രതിരോധമന്ത്രി ബിൽ ബ്ലെയർ. ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ഇന്തോ – പസഫിക് സഹകരണം ഉൾപ്പെടെയുള്ള മേഖലകളിൽ ബന്ധം കൂടുതൽ ഊഷ്മളമായി മുന്നോട്ട് കൊണ്ടുപോകാനാണ് കാനഡ ആഗ്രഹിക്കുന്നത്.
ഇപ്പോഴത്തെ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാകും, അതോടൊപ്പം തന്നെ ഇന്ത്യയുമായി കൂടുതൽ ദൃഢമായ ബന്ധം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിൽ ബ്ലെയർ വ്യക്തമാക്കി.