
ബേൺ: എണ്‍പതുകളില്‍ പോപ് സംഗീതലോകം അടക്കിവാണ ഗായിക ടിന ടേണര്‍ (83) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു . സ്വിറ്റ്സര്‍ലന്‍ഡിലെ വസതിയിലായിരുന്നു അന്ത്യം. റോക്ക് ആന്‍ഡ് റോള്‍ സംഗീതശാഖയില്‍ പകരംവയ്ക്കാനില്ലാത്ത പേരായിരുന്നു ടിനയുടേത്. ‘ക്വീന്‍ ഓഫ് റോക്ക് ആന്‍ഡ് റോള്‍’ എന്നായിരുന്നു ആരാധകര്‍ അവര്‍ക്ക് നല്കിയ വിശേഷണം.
1950കളിലായിരുന്നു പോപ് സംഗീത ലോകത്ത് ടിന ടേണറിന്റെ കാല്‍വയ്പ്പ്. റോക്ക് ആന്‍ റോള്‍ സംഗീതശാഖയ്ക്ക് ആളുകള്‍ക്കിടയില്‍ വന്‍ജനപ്രീതി അവര്‍ നേടിക്കൊടുത്തു. ആരാധനയ്ക്കപ്പുറം, അടിമപ്പെടുത്തുന്ന ശബ്ദമായിരുന്നു അവരുടേതെന്ന് വിശേഷിപ്പിച്ചവരേറെയുണ്ട്. ‘വാട്ട്സ് ലവ് ഗോട്ട് ടു ഡു വിത്ത് ഇറ്റ്’ എന്ന ഗാനമായിരുന്നു ഏറ്റവും ശ്രദ്ധ നേടിയത്.
പോപ് ലോകത്തെ ഇളക്കി മറിച്ച ഗാനങ്ങള്‍ക്ക് ടിന ആറ് ഗ്രാമി പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ലോകത്തെ മികച്ച 40 ഗാനങ്ങളുടെ പട്ടികയില്‍ അവരുടെ ടിപ്പിക്കല്‍ മെയില്‍ (typical male), ദി ബെസ്റ്റ്, പ്രൈവറ്റ് ഡാന്‍സര്‍, ബെറ്റര്‍ ബി ഗുഡ് ടു മീ എന്നീ ഗാനങ്ങള്‍ ഇടം പിടിച്ചു. ഏറ്റവും കൂടുതല്‍പേര്‍ പങ്കെടുത്ത ‘സിംഗിള്‍ ആര്‍ട്ടിസ്റ്റ്’ ഷോ എന്ന റെക്കോഡും ടിന ടേണറിന്റെ പേരിലാണ്. 1988ല്‍ റിയോ ഡി ജനീറോയില്‍ നടന്ന കണ്‍സേര്‍ട്ട് ആസ്വദിക്കാനെത്തിയത് 180,000 പേരാണ്.
സംഗീതത്തിന്റെ ഒരു യുഗത്തെ നിര്‍വചിച്ച ടിന ടേണര്‍ കറുത്തവംശജരായ സ്ത്രീകള്‍ക്കാകെ പ്രചോദനമായിരുന്നു. ചൂഷണം ചെയ്യപ്പെട്ടൊരു വിവാഹബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് ഏറെ സ്ത്രീകള്‍ക്കും അവര്‍ വഴികാട്ടിയായി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]