
ശബ്ദ കൊലയാളി രോഗം എന്നാണ് പ്രമേഹത്തെ വിളിക്കുന്നത്. ഒരാള്‍ക്ക് പ്രമേഹം പിടിപെട്ടാല്‍, ഈ രോഗം ക്രമേണ അയാളുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളെയും തകരാറിലാക്കുന്നു.
നിര്‍ഭാഗ്യവശാല്‍ പ്രമേഹം പൂര്‍ണമായി ചികിത്സിച്ചുമാറ്റാന്‍ സാധിക്കില്ല. അത് നിയന്ത്രിച്ച് നിര്‍ത്തുക എന്ന വഴിയേ രോഗിക്ക് മുന്നിലുള്ളൂ. പ്രമേഹ രോഗിക്ക് രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കാന്‍ തുടങ്ങുന്നു. രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് കാരണം രോഗിക്ക് അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, കാഴ്ച മങ്ങല്‍, ക്ഷീണം, ബലഹീനത, തലകറക്കം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടാം.
പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ വൃക്ക ഉള്‍പ്പെടെ ശരീരത്തിലെ പല അവയവങ്ങളെയും അത് തകരാറിലാക്കും. പ്രമേഹം നിയന്ത്രിക്കാന്‍ ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ആവശ്യമാണ്. എന്നിരുന്നാലും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ പ്രമേഹ രോഗികള്‍ ഉപയോഗിക്കുന്ന നിരവധി മരുന്നുകളുമുണ്ട്. മരുന്നുകള്‍ ഒഴിവാക്കി പ്രമേഹം നിയന്ത്രിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് പ്രകൃതിദത്തമായ ചില വഴികള്‍ തിരഞ്ഞെടുക്കാം. അത്തരത്തിലൊന്നാണ് കറിവേപ്പില. രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കാന്‍ കറിവേപ്പില സഹായിക്കുമെന്ന് ഒരു പഠനം അവകാശപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താന്‍ കറിവേപ്പില എങ്ങനെ ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം.
കറിവേപ്പിലയുടെ ഗുണങ്ങള്‍
ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി തുടങ്ങിയ ആന്റിഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമാണ് കറിവേപ്പില. ഇതിന് മിക്ക രോഗങ്ങളെയും, പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹവും ഹൃദ്രോഗവും അകറ്റി നിര്‍ത്താനുള്ള കഴിവുണ്ട്. കറിവേപ്പിലയുടെ ഗുണങ്ങള്‍ നിരവധിയാണ്. ഇത് കറികള്‍ക്കും മറ്റും പ്രത്യേക രുചി ചേര്‍ക്കാന്‍ വളരെക്കാലമായി ഉപയോഗിച്ചുവരുന്നു. സാധാരണയായി ദക്ഷിണേന്ത്യന്‍ വിഭവങ്ങളിലാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ആയുര്‍വേദത്തിലെ ഒരു സാധാരണ പ്രതിവിധി കൂടിയാണ് കറിവേപ്പില. ഹൃദ്രോഗങ്ങള്‍, അണുബാധകള്‍, വീക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനും പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാനും ഇത് ഫലപ്രദമാണ്.
പഠനം പറയുന്നത്
ഷിക്കാഗോ സര്‍വകലാശാലയിലെ ടാങ് സെന്റര്‍ ഫോര്‍ ഹെര്‍ബല്‍ മെഡിസിന് റിസര്‍ച്ചിലെ ഗവേഷകര്‍, കറിവേപ്പില ഉപയോഗിച്ച് രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് 45 ശതമാനം വരെ കുറച്ചുവെന്ന് പറയുന്നു. ടൈപ്പ്-2 പ്രമേഹം നിയന്ത്രിക്കാന്‍ കറിവേപ്പില നിങ്ങളെ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസ് സ്ഥിരപ്പെടുത്താനും പ്രമേഹത്തെ കാര്യക്ഷമമായി നിയന്ത്രിക്കാനും കറിവേപ്പില ഫലപ്രദമാണ്.
ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞത്
കറിവേപ്പിലയില്‍ വിറ്റാമിന്‍, ബീറ്റാ കരോട്ടിന്‍, കാര്‍ബസോള്‍ ആല്‍ക്കലോയിഡുകള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളില്‍ നിന്നുള്ള ഓക്സിഡേറ്റീവ് നാശവുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങളെ തടയുത്തുമെന്ന് പറയപ്പെടുന്നു. ടൈപ്പ് -2 പ്രമേഹം ചെറുക്കാനും കറിവേപ്പില നിങ്ങളെ സഹായിക്കുന്നു.
ഫൈബര്‍ അടങ്ങിയത്
ധാരാളം നാരുകളാല്‍ സമ്ബന്നമാണ് കറിവേപ്പില. ദഹനത്തെ മന്ദഗതിയിലാക്കുന്നതിന് നാരുകള്‍ വളരെ ഫലപ്രദമാണ്. മാത്രമല്ല ഇത് വേഗത്തില്‍ മെറ്റബോളിസമാകില്ല. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു.
ഇന്‍സുലിന്‍ പ്രവര്‍ത്തനം കൂട്ടുന്നു
കറിവേപ്പില നിങ്ങളുടെ ഇന്‍സുലിന്‍ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു. ഇന്‍സുലിന്‍ ശരിയായി ഉപയോഗിക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുമ്ബോള്, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമായി നിലനില്ക്കുകയും ചെയ്യുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, കറിവേപ്പിലയുടെ ആന്റി-ഹൈപ്പര്‍ ഗ്ലൈസെമിക് ഗുണങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നത് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
പ്രമേഹ രോഗികള്‍ക്ക് ഫലപ്രദം
പ്രമേഹമുള്ളവരില്‍ അന്നജം-ഗ്ലൂക്കോസ് തകര്‍ച്ചയുടെ തോത് കുറയ്ക്കുന്ന സംയുക്തങ്ങള്‍ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തില്‍ പ്രവേശിക്കുന്ന ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കറിവേപ്പിലയ്ക്ക് സാധിക്കും. പ്രമേഹ രോഗികള്‍ക്ക് ഇത് വളരെ ഫലപ്രദമാണ്.
പ്രമേഹം നിയന്ത്രിക്കാന്‍ കറിവേപ്പില എങ്ങനെ ഉപയോഗിക്കാം
നിങ്ങള്‍ക്ക് രാവിലെ എട്ടോ പത്തോ കറിവേപ്പില ചവച്ചരച്ച് കഴിക്കാം. അതല്ലെങ്കില്‍ എല്ലാ ദിവസവും രാവിലെ കറിവേപ്പില ജ്യൂസ് അടിച്ച് കുടിക്കാം. കറികളിലും സാലഡുകളിലും ചേര്‍ത്തും കറിവേപ്പില് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക. കറിവേപ്പില കൊണ്ടുണ്ടാക്കിയ ചായ ദിവസവും കുടിക്കാം അല്ലെങ്കില്‍ തിളപ്പിച്ച് കുടിക്കാം. പ്രമേഹ രോഗികള്‍ പതിവായി കറിവേപ്പില കഴിക്കുന്നതിന് മുമ്ബ് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. കാരണം കറിവേപ്പിലയും മരുന്നുകളും ഒരേസമയം കഴിക്കുന്നത് ചിലപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറച്ചേക്കാം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]