
കൊച്ചി > സിൽവർ ലൈനിന്റെ പേരിൽ കോൺഗ്രസും ബിജെപിയും കേരളത്തിൽ നടത്തുന്നത് ജനപിന്തുണയില്ലാത്ത സമരാഭാസമാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. കേരളത്തിൽ സിപിഐ എം ഭരിക്കുമ്പോൾ വികസനം വരരുത് എന്ന കാഴ്ച്ചപ്പാടാണ് കോൺഗ്രസിന്. രാജ്യത്ത് ഒരു സർക്കാരും നൽകാത്ത മികച്ച പുനരധിവാസ പാക്കേജാണ് സിൽവർ ലൈനിൽ നൽകുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
കെ റെയിൽ സംസ്ഥാനത്തുണ്ടാക്കുന്ന വികസനത്തിൽ അസ്വസ്ഥരാണ് ഒരു കൂട്ടർ എന്നതിന്റെ തെളിവായിരുന്നു ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന കെ റെയിൽ വിരുദ്ധ സമരമെന്നും വിജയരാഘവൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]