
‘ഒരിക്കല്‍ ഗുരുവായൂര്‍ അമ്പലത്തില്‍ ഡാന്‍സ് ചെയ്യാന്‍ പോയിരുന്നു. അന്ന് ചില സംഭവങ്ങള്‍ കാരണം ഞാന്‍ മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നു. കല്യാണത്തിന് മുമ്പായിരുന്നു. അന്നവിടെ ലളിതാന്റി വന്നിരുന്നു. മേക്കപ്പ് ഇടുമ്പോഴൊക്കെ ഞാന്‍ കരയുകയായിരുന്നു. ലളിതാന്റി വന്ന് എന്നെ ആശ്വസിപ്പിക്കുകയൊക്കെ ചെയ്തു. പരിപാടി കാണാനും അവരുണ്ടായിരുന്നു. അങ്ങനെ വളരെ വിഷമത്തോടെയാണ് അന്ന് സ്റ്റേജില്് കയറുന്നത്. ആദ്യത്തെ ഐറ്റം കളിച്ചതൊന്നും മൂഡില്ലാതെയാണ്. രണ്ടാമത്തെ ഐറ്റം ആയപ്പോഴേക്കും എനിക്ക് കരച്ചില് വരികയാണ്. കുറച്ച് ചെന്നപ്പോള്‍ ഞാന്‍ മാഷിന്റെ അടുത്ത് എനിക്ക് വയ്യ, പിള്ളേര് കളിച്ച ശേഷം യെന്ന തവം കളിച്ച് ഞാന്‍ നിര്‍ത്താം എന്ന് പറഞ്ഞു. മിക്കവാറും അമ്പലത്തില്‍ പോകുന്ന ആളായിരുന്നു അന്ന് ഞാന്‍. അങ്ങനെ യെന്ന തവം കളിച്ചു കൊണ്ടിരിക്കുമ്പോള്‍, എനിക്ക് എന്താ ഇങ്ങനെ സംഭവിച്ചത് ഭഗവാനേ എന്ന് പറഞ്ഞു കൊണ്ടാണ് കളിക്കുന്നത്. ആ പാട്ടും അത്തരത്തിലുള്ള ഒന്നായിരുന്നു”.
”കളിച്ച് കുറച്ച് കഴിഞ്ഞപ്പോഴേക്കും എനിക്ക് ഫീല്‍ ചെയ്യുകയാണ് എന്റെ കൂടെ ഒരു കുട്ടി കൃഷ്ണനും ഉണ്ടെന്നും. ദീപാരാധന കഴിഞ്ഞ് കാണാന്‍ പോകുന്ന സമയത്ത് കാണുന്ന വേഷത്തിലുള്ള കൃഷ്ണന് എന്റെ കൂടെ നില്‍ക്കുന്നതായും എന്റെ കൂടെ ഡാന്‍സ് കളിക്കുന്നതായും എനിക്ക്് തോന്നി. ഞാന്‍ കുറേ അധികം നേരെ ഡാന്‍സ് ചെയ്തു. തീര്‍ത്തും ഇംപ്രവൈസ് ചെയ്തതായിരുന്നു കളിച്ചത്. നേരത്തെ പ്ലാന്‍ ചെയ്തതായിരുന്നില്ല. ഡാന്‍സ് കഴിഞ്ഞതും ഭയങ്കര കയ്യടിയായിരുന്നു. മാഷ് വന്ന് കെട്ടിപ്പിടിച്ചു. പിന്നിലേക്ക് വന്നപ്പോള്‍ ഒരുപാട് പേര് വന്ന് എന്നെ കെട്ടിപിടിക്കുകയും കരയുകയും ചെയ്്തു. എനിക്ക് എന്താണ് ചുറ്റും നടക്കുന്നതെന്ന് മനസിലായില്ല, ഞാനൊരു ട്രാന്‍സ് മൂഡിലായിരുന്നു. പക്ഷെ അതിന്് ശേഷം ആ പ്രശ്നം എന്റെ ജീവിതത്തില്‍ നിന്നും പോയി. അന്ന് ഞാന്‍ ്കരഞ്ഞ വിഷയം പിന്നീടുണ്ടായിട്ടില്ല. ഭഗവാനെ നേരിട്ട് കണ്ടത് പോലെ തോന്നിയൊരു സംഭവമാണത്. എന്നാണ് നവ്യ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പണ്ട് കലോത്സവ വേദിയില്‍ കരയുന്ന വീഡിയോ ഇപ്പോള്‍ കാണാറുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. ഞാനായിട്ട് കണ്ടില്ലെങ്കിലും ആരെങ്കിലും അയച്ച് തരുമെന്നാണ് ഇതിന് നവ്യ നല്കിയ മറുപടി. സിനിമയില്‍ എത്തും മുമ്പ് അമ്മാവന് കെ മധുവിനോട് അവസരം ചോദിച്ചിട്ടുണ്ടെന്നും നവ്യ പറയുന്നു. യാതൊരു താല്പര്യവുമില്ലാതെ വീട്ടില്‍ കുക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട് എന്നായിരുന്നു നവ്യ പറഞ്ഞത്. ഞാന്‍ നന്നായി കുക്ക് ചെയ്യും. പക്ഷെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഉണ്ടാക്കാന്‍ മടിയാണെന്നും താരം വ്യക്തമാക്കി.
മറ്റൊരു നടിയുടെ വളര്‍ച്ചയില്‍ അസൂയ തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് പറഞ്ഞ നവ്യ പക്ഷെ താരം ആരെന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല. എന്നിട്ട് വേണം അവളെന്നെ തല്ലാന്‍ വരാന്‍ എന്നായിരുന്നു നവ്യയുടെ പ്രതികരണം. സിനിമാ നടന്മാരില് നിന്നും കല്യാണ ആലോചന വന്നിട്ടുണ്ടോ എന്ന ചോദ്യത്തിനും ഉണ്ടെന്നായിരുന്നു നവ്യയുടെ മറുപടി. അമ്മാവന് കെ മധു സംവിധാനം ചെയ്യുന്ന സിനിമയാണ് സിബിഐ 5. ചിത്രത്തിന്റെ കഥ അറിയുമോ എന്നായിരുന്നു മറ്റൊരു ചോദ്യം. സിബിഐയുടെ കഥ അറിയുന്നത് ആകപ്പാടെ അമ്മാവനും സ്വാമിയങ്കിളിനും മമ്മൂക്കയ്ക്കും മാത്രമാണെന്നായിരുന്നു നവ്യ പറഞ്ഞത്. പേരും അഡ്രസുമില്ലാത്ത പ്രണയ ലേഖനം കിട്ടിയിട്ടുണ്ട് തനിക്കെന്നും നവ്യ പറയുന്നു. സ്വന്തം അഭിനയം കണ്ട് ചിരി വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു നവ്യ പറഞ്ഞത്. ഇപ്പോഴും ചിരി വരാറുണ്ട്. നന്ദനത്തിലെ കരച്ചില് കാണുമ്പോള്‍ ചിരി വരും. എന്റെ മിക്ക കരച്ചിലും എനിക്ക് കോമഡിയാണെന്നാണ് താരം പറയുന്നത്. അതേസമയം, ജീവിതത്തിലെ പല ഘട്ടങ്ങളിലും സിനിമയില്‍ അഭിനയിക്കണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും നവ്യ വെളിപ്പെടുത്തുന്നു.