
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏറ്റവും കൂടുതല്‍ കാഴ്ചക്കാരു ഷോ കൂടിയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ബിഗ് ബോസ് ആദ്യമായ ആരംഭിക്കുന്നത്.വന്‍ വിജയമായതോടെ മറ്റുള്ളഭാഷകളിലേയ്ക്കും ആരംഭിക്കുകയായിരുന്നു.
2018 ല്‍ ആണ് ബിഗ് ബോസ് മലയാളത്തില്‍ ആരംഭിക്കുന്നത്. സാബു മേന്‍ , പേളി മാണി, രഞ്ജിനി ഹരിദാസ്, ശ്രീനിഷ് അരവിന്ദ്, ഷിയാസ്, അരിസ്റ്റോ സുരേഷ് എന്നിവരായിരുന്നു മത്സരാര്‍ത്ഥികളായി എത്തിയത്. ഈ ഷോ 100 ദിവസം പൂര്‍ത്തിയാക്കിരുന്നു. ആ കാരണം കൊണ്ട് ഷൈന്‍ കോസ്റ്റ്യൂം ധരിച്ചാല്‍ ഇരിക്കില്ല; ആവശ്യപ്പെടാത്തത് പലതും ചെയ്തു 2020 ല്‍ ആയിരുന്നു ബിഗ് ബോസ് സീസണ് 2 ആരംഭിക്കുന്നത്. മോഹന്‍ലാല്‍ തന്നെയായിരുന്നു രണ്ടാം ഭാഗത്തിന്റേയും അവതാരകന്. ആര്യ, എലീന, മഞ്ജു പത്രോസ്, രജിത് കുമാര്‍, പാഷാണം ഷാജി , അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരായിരുന്നു മത്സരാര്‍ഥികളായി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ചയായ സീസണ് ആയിരുന്നു ഇത്. സംഭവബഹുലമായി മുന്നോട്ട് പോകുമ്പോഴാണ് കൊവിഡിനെ തുടര്‍ന്ന് ഷോ നിര്‍ത്തി വയ്ക്കുന്നത്. മത്സരാര്‍ത്ഥികളെ നാട്ടില്‍ എത്തിച്ചതിന് പിന്നാലെ രാജ്യം ലോക്ക് ഡൗണിലേയ്ക്ക് നീങ്ങുകയായിരുന്നു .
2021 ല്‍ ആയിരുന്നു ബിഗ് ബോസ് സീസണ് 3 ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഷോ തുടങ്ങിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. നല്ല പ്രതികരണമായിരുന്നു സീസണ് 3യ്ക്ക് ലഭിച്ചത്. ഫെബ്രുവരി 14 ന് ചെന്നൈയില്‍ വെച്ചായിരുന്നു ഷോ. 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിജയിയെ കണ്ടുപിടിച്ചിരുന്നു. മണക്കുട്ടന്‍ ആയിരുന്നു ടൈറ്റില്‍ വിന്നര്‍ ആയത്. രണ്ടം സ്ഥാനത്ത് പുതുമുഖ താരമായ സായി വിഷ്ണു ആയിരുന്നു. ബിഗ് ബോസിലൂടെയാണ് സായി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഡിപംല്‍ ആയിരുന്നു മൂന്നാം സ്ഥാനത്ത്. ബിബി ഷോയിലൂടെ തന്നെയായിരുന്നു ഡിംപലും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്.
ബിഗ് ബോസ് സീസണ് 3 ലെ ശക്തയായ മത്സരാര്‍ഥിയായിരുന്ന രമ്യ പണിക്കര്‍. അഭിനേത്രിയും നര്‍ത്തകിയുമായ രമ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് ബിഗ് ബോസില്‍ എത്തിയത്. നല്ല പ്രകടനമായിരുന്നു രമ്യ കാഴ്ച വെച്ചത്. എന്നാല്‍ അവസാന എട്ടില്‍ ഇടംപിടിക്കാന്‍ രമ്യയ്ക്ക് കഴിഞ്ഞില്ല. ഇപ്പോഴിത തന്റെ ബിഗ് ബോസ് അനുഭവം പങ്കുവെയ്ക്കുകയാണ് രമ്യ. ടൈംസ് ഓഫ് ഇന്ത്യയോടാണ് ബിഗ് ബോസ് ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വഴക്കും പ്രശ്നങ്ങളുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും തങ്ങള്‍ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു എന്നാണ് രമ്യ പറയുന്നത്. കൂടാതെ ഇപ്പോള്‍ ബിഗ് ബോസിലൂടെയാണ് ആളുകള്‍ തിരിച്ചറിയുന്നതെന്നും രമ്യ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ”താന്‍ എടുത്ത മികച്ച തീരുമാനങ്ങളിലൊന്നാണ് ബിഗ് ബോസില്‍ പോയത്. അതില്‍ വളരെ സന്തോഷവതിയാണ്. ബിബി ഷോയിലൂടെയാണ് ആളുകള്‍ ഇപ്പോള്‍ തിരിച്ച് അറിയുന്നത്. ഇത്തരത്തില്‍ ഒരു സ്വീകാര്യത തനിക്ക് നേടി തന്നില്‍ ബിഗ് ബോസിനോട് കടപ്പെട്ടിരിക്കുന്നു എന്നും രമ്യ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]