
അടുത്ത മാസം ആദ്യം കണ്ണൂരിൽ ചേരുന്ന 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോർട്ടിന്റെ കരടിന് അംഗീകാരം നൽകുന്ന കേന്ദ്ര കമ്മിറ്റി യോഗം ഡൽഹിയിൽ ഇന്ന് തുടങ്ങും. മൂന്ന് ദിവസം യോഗം നീണ്ടുനിൽക്കും. കഴിഞ്ഞ പാർട്ടി കോൺഗ്രസിന് ശേഷം സംഘടനാതലത്തിൽ പാർട്ടിയും വർഗ ബഹുജന സംഘടനകളും ഇടപെട്ട സമരങ്ങൾ ഉൾപ്പടെയുള്ളവ വിശദമായി അവലോകനം ചെയ്യുന്നതാണ് കാരട്. കേരളത്തിൽ സംഘടനാ തലത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചന്നാണ് കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗം തയ്യാറാക്കിയ കരടിലെ വിലയിരുത്തൽ. അഖിലേന്ത്യാ കിസാൻ സഭ കർഷക പ്രക്ഷോഭത്തിൽ വഹിച്ച പങ്കിനെയും റിപ്പോർട്ടിൽ അഭിനന്ദിക്കുന്നുണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റ് സംവിധാനം തിരികെ കൊണ്ടുവരുന്നതും ചർച്ചയാകും. ഇക്കാര്യത്തിൽ പാർട്ടി കോൺഗ്രസിലാവും അന്തിമതീരുമാനം കൈക്കൊള്ളുന്നത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]