
കോട്ടയം: സര്‍ക്കരിന്റെ പദ്ധതിയായ കെ റെയില്‍ പദ്ധതി ഏറ്റവുമധികം ബാധിക്കുന്നത് കോട്ടയം ജില്ലയിലെ മാടപ്പള്ളി പഞ്ചായത്തിനെ. പഞ്ചായത്തിലെ എട്ട് വാര്‍ഡുകളിലൂടെയാണ് പദ്ധതി കടന്ന് പോകുന്നത്. ഇതോടെ പഞ്ചായത്തിലെ മൂന്നിലൊന്ന് ഭാഗമാണ് ഇല്ലാതാകുന്നത്. ഗ്രാമപ്രദേശത്തെ പല കവലകളാണ് ഇതോടെ അപ്രത്യക്ഷമാകുന്നത്. 350 വീടുകള്‍ പൂര്‍ണമായും 200 ഭാഗികമായും നഷ്ടമാകും. 50 ഓളം കച്ചവട സ്ഥാപനങ്ങള്‍ ഒഴിയേണ്ടി വരും. എകദേശം 3000 ത്തോളം ആളുകളെയാണ് പദ്ധതി നേരിട്ട് ബാധിക്കുന്നത്.
രണ്ട് സെന്റ് മുതല്‍ രണ്ടേക്കര്‍ സ്ഥലം വരെ വിട്ടുകൊടുക്കേണ്ടി വരുന്നവരും ഇടത്തരം കര്‍ഷകരുടെ പഞ്ചായത്തായ മാടപ്പള്ളിയിലുണ്ട്. ചിലരുടെ പുരയിടങ്ങളുടെ ഒത്ത നടുവിലൂടെയാണ് പദ്ധതിയുടെ പോക്ക്. എഴുത്തുപള്ളി പോലെയുള്ള മുന്ന് കവലകളാണ് ഇല്ലാതാകും. നൂറിലേറെപേര്‍ തിങ്ങിപ്പാര്‍ക്കുന്ന കൊട്ടാരംകുന്ന് കോളനിയെ പൂര്‍ണമായും ഇല്ലാതാകും. മരിയന്‍ ലൈന്‍ കോളനിയുടെ പകുതിയും.ഇങ്ങനെ ഏഴര കിലോമീറ്ററില്‍ നീളത്തിലാണ് മാടപ്പള്ളി പഞ്ചായത്തിലൂടെ പദ്ധതി കടന്ന് പോകുന്നത്.
എന്നാല്‍ ഇതിനിടയില്‍ കെ റെയില്‍ കല്ല് സ്ഥാപിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് കേരളമെങ്ങും നടക്കുന്നത്. ഇന്നലെ സര്‍ക്കാര്‍ ഭൂമിയിലാണ് സര്‍വേയും അതിരടയാളക്കല്ല് സ്ഥാപിക്കല്‍ നടന്നത്.കാര്‍ഷിക സര്‍വകലാശാല ഭൂമിയിലെ സര്‍വേക്കെതിരെ ഇന്നലെ പ്രതിഷേധമുണ്ടായിരുന്നില്ല. ഇന്ന് പുറത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് സര്‍വേയും അതിരാടയാളക്കല്ല് സ്ഥാപിക്കലും സര്‍വേയും തീരുമാനിച്ചിട്ടുള്ളത്.ഇതിനെതിരെ ശക്തമായ പ്രതിഷേധം നാട്ടുകാരുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും ഭാഗത്തുനിന്നും ഇന്ന് തവനൂരിലുണ്ടാവും.പ്രതിഷേധം കണക്കിലെടുത്ത് കനത്ത പൊലീസ് കാവല്‍ തവനൂരില്‍ ഏര്‍പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]