
ആലപ്പുഴ: പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് 60 ലക്ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു.ആലപ്പുഴ സ്പെഷൻ കോടതി ജഡ്ജി എ ഇജാസാണ് ശിക്ഷ വിധിച്ചത്.
കേസിൽ ഒരു ലക്ഷം രൂപ പിഴയും ബലാത്സംഗം ചെയ്തതിന് 20 വർഷം തടവും മകളായതിനാൽ വേറെ 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ഗർഭിണിയാക്കിയതിന് മറ്റൊരു 20 വർഷം തടവും ഒരുലക്ഷം രൂപ പിഴയും ചേർത്ത് പോക്സോ നിയമപ്രകാരമാണ് 60 വർഷം കഠിനതടവും മൂന്നുലക്ഷം പിഴയും വിധിച്ചത്. പിഴത്തുക പെൺകുട്ടിക്ക് നൽകാനും ഉത്തരവുണ്ട്. ശിക്ഷാ കാലാവധി ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
2020ൽ കേസിനാസ്പദമായ സംഭവം നടന്നത്.ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ സമയത്താണ് പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് വിവരം ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചു. പെൺകുട്ടി പിതാവാണ് പീഡിപ്പിച്ചതെന്ന വിവരം മറച്ചുവെയ്ക്കുകയും പകരം മറ്റൊരാളുടെ പേര് പറയുകയും ചെയ്തു.
എന്നാൽ പെൺകുട്ടി പറഞ്ഞ ആളല്ല പീഡിപ്പിച്ചതെന്ന് അന്വേഷണത്തിൽ പോലീസിന് വ്യക്തമായി. തുടർന്ന് ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ പിതാവാണ് പീഡിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയത്.
The post പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി : പിതാവിന് 60 വർഷം കഠിന തടവ് വിധിച്ച് കോടതി appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]