
മുമ്പ് രാജ്യതലസ്ഥാനത്ത് നടത്തിയ സത്യഗ്രഹം ഓർത്തെടുത്ത് മുൻ എംപികൂടിയായ മന്ത്രി പി രാജീവ്
തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാർ ഡൽഹിയിൽ വ്യാഴാഴ്ച നടത്തിയ പ്രതിഷേധവേളയിൽ മുമ്പ് രാജ്യതലസ്ഥാനത്ത് നടത്തിയ സത്യഗ്രഹം ഓർത്തെടുത്ത് മുൻ എംപികൂടിയായ മന്ത്രി പി രാജീവ്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി വേണ്ടെന്ന് ആവശ്യപ്പെട്ടായിരുന്നു യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. എന്നാൽ, കൊച്ചി മെട്രോയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പി രാജീവ് അടക്കമുള്ള ഇടതുപക്ഷ എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ അന്ന് സത്യഗ്രഹം നടത്തിയത്.
ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അധ്യക്ഷനും രാജീവ് ജനറൽ കൺവീനറുമായി പ്രവർത്തിച്ച കൊച്ചി നഗരവികസന സമിതി മെട്രോയ്ക്കായി സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ അന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പങ്കെടുത്തിരുന്നു. കൊച്ചി മെട്രോയ്ക്ക് അനുമതി തേടി പ്രായാധിക്യം വകവയ്ക്കാതെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർക്കൊപ്പം പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ നേരിൽ കണ്ട വിവരവും ഫെയ്സ് ബുക്ക് കുറിപ്പിൽ പി രാജീവ് ഓർത്തെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]