
തൃശൂര്‍: ചേലക്കരയില്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ കളപ്പാറ വാരിയംകുന്ന് കോളനിയില്‍ കല്ലംപുള്ളിതൊടി കുഞ്ഞന്‍ (75) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകന് ബാലകൃഷ്ണനാണ് (50) നെയാണ് കുഞ്ഞന്‍ തലയ്ക്കും തലക്കും കൈക്കും വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.
ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിരം വാഴക്കാളിയായ ബാലകൃഷ്ണനെ നിരവധി തവണ പൊലീസ് താക്കീത് ചെയ്തിരുന്നു. ബുധനാഴ്ച്ച രാത്രിയും മദ്യപിച്ചെത്തിയ ബാലകൃഷ്ണന് വീട്ടുകാരുമായി വഴക്കിട്ടു. സഹികെട്ട പിതാവ് മകനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് തലയോട് തകരുകയും കൈ ഒടിയുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]